ആപ്പ്ജില്ല

ശിക്ഷ വിധിക്കുന്നതിനിടെ പ്രതി കോടതിയിൽ വിഷം കഴിച്ച് മരിച്ചു

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്

TNN 30 Nov 2017, 8:38 am
ഹേഗ്: ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിനിടെ കേസിലെ പ്രതി കോടതിമുറിയിൽ വെച്ച് വിഷം കഴിച്ച് മരിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് ആത്മഹത്യ ചെയ്തത്.
Samayam Malayalam bosnian war criminal slobodan praljak dies in court
ശിക്ഷ വിധിക്കുന്നതിനിടെ പ്രതി കോടതിയിൽ വിഷം കഴിച്ച് മരിച്ചു


ബോസ്നിയൻ യുദ്ധത്തിനിടെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസിൽ കുറ്റവാളിയായിരുന്നു പ്രൽജാക്ക്. 1992-95 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. 2013ൽ അദ്ദേഹത്തിനെ 20 വർഷം തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രൽജാക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

"ഞാൻ യുദ്ധക്കുറ്റവാളിയല്ല. ഈ വിധി ഞാൻ അംഗീകരിക്കില്ല. ദാ.. ഞാൻ വിഷം കഴിക്കുകയാണ്" എന്ന് പറഞ്ഞാണ് കേസിൽ വിധി പറയുന്നതിനിടെ അദ്ദേഹം വിഷം കഴിച്ചത്. ഉടൻ തന്നെ കോടതി നിർത്തി വെച്ച് അദ്ദേഹത്തെ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്