ആപ്പ്ജില്ല

കേരളത്തേക്കാള്‍ വലിയ ആമസോണ്‍ വനപ്രദേശം നാശത്തിലേക്ക്

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിനാശത്തിന്‍റെ നിഴലില്‍ ആമസോണ്‍ വനം...

The Guardian 25 Aug 2017, 4:44 pm
ആമസോണ്‍ മഴക്കാടുകളുടെ സര്‍വനാശത്തിന് വഴിവെക്കുന്ന ഒരു തീരുമാനത്തിലേക്ക് എത്തുകയാണ് ബ്രസീല്‍ സര്‍ക്കാര്‍.
Samayam Malayalam brazil to destroy amazon forest reserve amid backlash
കേരളത്തേക്കാള്‍ വലിയ ആമസോണ്‍ വനപ്രദേശം നാശത്തിലേക്ക്


യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്കിന്‍റെ വലിപ്പം വരുന്ന (46,000 ചതുരശ്ര കിലോമീറ്റര്‍) ആമസോണിലെ ഒരു വനപ്രദേശം വെളുപ്പിച്ചെടുക്കാനാണ് ബ്രസീല്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്‍റെ വലിപ്പം ഏതാണ്ട് 38,863 ചതുരശ്ര കിലോമീറ്റര്‍ ആണ്.

കാട് വെളുപ്പിക്കാനുള്ള നടപടി പ്രകൃതിയെ ദ്രോഹിക്കാതെയാണ് എന്നാണ് ബ്രസീല്‍ വാദിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. ഖനന കമ്പനികള്‍, റോഡ‍് നിര്‍മാണ കമ്പനികള്‍ തുടങ്ങിയവരെ ആമസോണ്‍ വനം നശിപ്പിക്കാന്‍ അനുവദിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഗ്രീന്‍പീസ് പോലുള്ള പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ബ്രസീലിലെ സസ്റ്റൈനബിള്‍ നെറ്റ്‍വര്‍ക്ക് പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടന നല്‍കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ വനനശീകരണമാണ് പദ്ധതി വന്നാല്‍ ആമസോണില്‍ ഉണ്ടാകുക.

സ്വര്‍ണം, ചെമ്പ്, ഇരുമ്പ്, മാംഗനീസ് തുടങ്ങിയവയുടെ ഖനനം ഇവിടെ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കാനും ഇത് കാരണമായി.

Brazil to abolish Amazon forest to let industries

The Brazilian president Michel Temer has abolished an Amazonian reserve the size of Denmark, prompting concerns of an influx of mineral companies, road-builders and workers into the species-rich forest.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്