ആപ്പ്ജില്ല

സെപ്റ്റംബറിൽ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ ബ്രിട്ടീഷ് കമ്പനി

2020 സെപ്റ്റംബറിൽ കൊവിഡ്-19 വാക്സിൻ വിപണിയിൽ ലഭ്യമാകുമെന്നാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനാക്കയുടെ വാദം.

Samayam Malayalam 6 Jun 2020, 5:05 pm
കൊവിഡ്-19 മഹാമാരി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം വര്‍ധിക്കുന്നതിനിടെ സെപ്റ്റംബറിൽ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്സിൻ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി. നിലവിൽ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാൽ സെപ്റ്റംബര്‍ മാസത്തോടെ വാക്സിൻ വിപണിയിലെത്തിക്കുമെന്നാണ് ആസ്ട്രസെനക്ക കമ്പനിയുടെ വാദം.
Samayam Malayalam british company astrazeneca to produce coronavirus vaccine by september
സെപ്റ്റംബറിൽ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ ബ്രിട്ടീഷ് കമ്പനി



രണ്ടാം ഘട്ട പരീക്ഷണം ഏറെ നിര്‍ണായകം

വാക്സിൻ നിര്‍മാണത്തിൻ്റെ ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത് മനുഷ്യരിൽ പുതിയ വാക്സിൻ സുരക്ഷിതമാണോ എന്നാണ്. എന്നാൽ രണ്ടാം ഘട്ടത്തിലാണ് വാക്സിൻ പ്രയോഗിച്ചവരിൽ രോഗത്തിനെതിരെ പ്രതിരോധശേഷി പരീക്ഷിക്കുന്നത്. കൂടാതെ വാക്സിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതൽ വിവരങ്ങളും രണ്ടാം ഘട്ട പരീക്ഷണത്തിൽ ലഭ്യമാകും. യുഎസ് കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന എംആര്‍എൻഎ - 1273 എന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് ഫോര്‍ബ്സിൻ്റെ റിപ്പോര്‍ട്ട്.

2020 അവസാനത്തോടെ ചൈനീസ് വാക്സിൻ

2020 അവസാനത്തോടെ കൊവിഡ്-19 വാക്സിൻ പുറത്തിറക്കുമെന്നാണ് ചൈനയും പ്രതീക്ഷിക്കുന്നത്. ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ്, ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി എന്നീ രണ്ട് സ്ഥാപനങ്ങള്‍ ചേര‍്‍ന്ന് വികസിപ്പിച്ച വാക്സിൻ്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അവസാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 അവസാനമോ 2021 ആദ്യമാസങ്ങളിലോ വാക്സിൻ ലഭ്യമാകുമെന്നാണ് വിവരം. ഈ ആഴ്ച തന്നെ വാക്സിൻ നിര്‍മാണത്തിനുള്ള പ്രൊഡക്ഷൻ ലൈൻ പൂര്‍ണമായി അണുവിമുക്തമാക്കി ഉത്പാദനത്തിന് തയ്യാറാക്കും. പ്രതിവര്‍ഷം 10 കോടി മുതൽ 12 കോടി വരെ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഇവിടെ സൗകര്യമുള്ളത്.

200 കോടി ഡോസ് വാക്സിനുമായി ബ്രിട്ടീഷ് കമ്പനി

സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്സിൻ്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് ആസ്ട്ര സെനാക്ക കമ്പനി നേതൃത്വം വ്യക്തമാക്കുന്നത്. വരുംമാസങ്ങളിൽ വാക്സിൻ പരീക്ഷണം സംബന്ധിച്ച അന്തിമഫലം ലഭിക്കുന്നതിനു മുൻപു തന്നെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം നടത്താനാണ് ബ്രിട്ടീഷ് കമ്പനിയുടെ പദ്ധതി. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ ഉത്പാദനം. ഇതിനോടകം തന്നെ വാക്സിൻ്റെ ഉത്പാദനം തുടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അന്തിമ ഘട്ടത്തിൽ മോഡേണ വാക്സിനും

അതേസമയം മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ മോഡേണയും വാക്സിൻ ഗവേഷണത്തിൻ്റെ അന്തിമഘട്ടത്തിലാണ്. 600 പേരിൽ നടത്തുന്ന രണ്ടാം ഘട്ട പരീക്ഷണം കമ്പനി ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ 45 പേരിലായിരുന്നു പരീക്ഷണം നടത്തിയത്. ഒരു ചൈനീസ് നിര്‍മാതാവ് ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെയും ക്ലിനിക്കൽ പരീക്ഷണം അവസാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്