ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാഞ്ച്. ഇവിടെ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2012ല്‍ അസാഞ്ചിന്റെ പേരില്‍ ഇറക്കിയ ഒരു അറസ്റ്റ് വാറണ്ടിലാണ് അറസ്റ്റ്. ഏഴ് വര്‍ഷമായി അറസ്റ്റ് ഒഴിവാക്കാന്‍ എംബസിക്കുള്ളില്‍ കഴിയുകയാണ് ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ച്. ആഗോളവ്യാപകമായി സര്‍ക്കാരുകളുടെ രഹസ്യരേഖകള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുന്ന വിക്കിലീക്സ് എന്ന വെബ്സൈറ്റ് തുടങ്ങിയത് കംപ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ച് ആണ്.
സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തശേഷം അസാഞ്ചിനെ മാറ്റിയതെന്ന് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വീഡനില്‍ ലൈംഗിക ആരോപണം നേരിടുന്ന അസാഞ്ച്, അറസ്റ്റും അമേരിക്കയിലേക്ക് നാടുകടത്തലും സ്വീഡനില്‍ വിചാരണയും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
സ്വീഡനിലെ കെട്ടിച്ചമച്ചതാണെന്ന് അസാഞ്ച് വാദിക്കുന്ന ലൈംഗിക പീഡനക്കേസുകള്‍ ഒഴിവായിട്ടുണ്ട്. പക്ഷേ, രഹസ്യം ചോര്‍ത്തിയതിന് അമേരിക്കയിലേക്കുള്ള നാടുകടത്തലും വിചാരണയും അസാഞ്ച് പ്രതീക്ഷിക്കുന്നുണ്ട്.