ആപ്പ്ജില്ല

ബ്രസല്‍സ് വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം

11 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്ക്ക് പരുക്കേറ്റു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപം ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് സ്‌ഫോടനം നടന്നത്.

TNN 22 Mar 2016, 2:36 pm
ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം. 11 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്ക്ക് പരുക്കേറ്റു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപം ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് സ്‌ഫോടനം നടന്നത്.
Samayam Malayalam brussels airport explosion 13 killed and 35 injured in suspected terrorist attack
ബ്രസല്‍സ് വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം


വിമാനത്താവളത്തിലേക്കുള്ള റയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഇവിടെ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, ചിലത് വഴിതിരിച്ചുവിട്ടു.

പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാഹ് അബ്ദസ്ലാമിനെ (26) കഴി‍ഞ്ഞ ദിവസം ബ്രസല്‍സില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാലുമാസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച ബ്രസല്‍സില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് വിമാനത്താവളത്തിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

2015 നവംബര്‍ 13ന് പാരിസിലെ നാഷണല്‍ സ്‌റ്റേഡിയത്തിലും വിവിധ കഫേകളിലും നടന്ന ഭീകരാക്രമണത്തില്‍ 150ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം ഇയാള്‍ സിറിയയിലേക്ക് കടന്നിട്ടുണ്ടാകാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിരീക്ഷണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്