ആപ്പ്ജില്ല

ലോകത്തെ ഏറ്റവും വലിയ ചുണ്ടുകൾ വേണമെന്ന് 22കാരി; വേദന സഹിക്കുന്നത് 20-ാം തവണ

ഫിലോസഫി വിദ്യാര്‍ഥിനിയായ ആൻഡ്രിയയോട് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് ചുണ്ടുകള്‍ക്ക് ഈ വലുപ്പം മതിയാകുമെന്നാണ്. കുത്തിവെയ്പ്പിനു ശേഷം ഭക്ഷണം കഴിക്കാൻ വരെ ബുദ്ധിമുട്ടുമെങ്കിലും ഇനിയും വലുപ്പം വര്‍ധിപ്പിക്കാനാണ് ആൻഡ്രിയയുടെ ശ്രമം.

Samayam Malayalam 5 May 2020, 8:41 am
സോഫിയ: ലോകത്തെ ഏറ്റവും വലുപ്പമുള്ള ചുണ്ടുകള്‍ സ്വന്തമാക്കാനായ ഇരുപതാം തവണയും ചുണ്ടിൽ കുത്തിവെയ്പ്പിനൊരുങ്ങി ബള്‍ഗേറിയൻ യുവതി. നിലവില്‍ കുത്തിവെയ്പ്പുകള്‍ വഴി ഇവര്‍ ചുണ്ടുകളുടെ വലുപ്പം നാലിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ബള്‍ഗേറിയയിലെ സോഫിയ സ്വദേശിനിയായ ആൻഡ്രിയ ഇമിലോവ ഇവാനോവയാണ് ചുണ്ടുകളുടെ വലുപ്പം വര്‍ധിപ്പിക്കാനായി വൻതുക ചെലവാക്കുന്നത്.
Samayam Malayalam ആൻഡ്രിയ കുത്തിവെയ്പ്പിന് ഒരുങ്ങുന്നത് 20-ാം തവണ
ആൻഡ്രിയ കുത്തിവെയ്പ്പിന് ഒരുങ്ങുന്നത് 20-ാം തവണ


താൻ ജീവനുള്ള ബാര്‍ബിയാണെന്നു വിശേഷിപ്പിക്കുന്ന ആൻഡ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ചുണ്ടിൽ കുത്തിവെയ്പ്പെടുത്തത്. യുവതിയുടെ അസാധാരണ വലുപ്പമുള്ള ചുണ്ടിന്‍റെ ചിത്രങ്ങള്‍ വൈറലായതോടെ ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 33000 ഫോളോവേഴ്സും ഉണ്ടായിട്ടുണ്ട്.

View this post on Instagram 💖💜💙 A post shared by Andrea Ivanova (@andrea.andrea345) on May 1, 2020 at 1:52am PDT


View this post on Instagram #bg #barbie #news A post shared by Andrea Ivanova (@andrea.andrea345) on Apr 28, 2020 at 9:36am PDT

Also Read: COVID- 19 LIVE: ലോകത്ത് കൊവിഡ് മരണം രണ്ടര ലക്ഷം കടന്നു

2018ലാണ് ആൻഡ്രിയ സൗന്ദര്യവര്‍ധനവിനായുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ചത്. ഓരോ തവണയും ചികിത്സയ്ക്കായി 12600 രൂപയോളം ചെലവ് വരാറുണ്ടെന്നും ഇതുവരെ എത്ര തുക ഇതിനായി ചെലവഴിച്ചെന്ന് താൻ മറന്നെന്നുമാണ് ഇവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഏറ്റവും വലുപ്പമുള്ള ചുണ്ടുകള്‍ തൻ്റേതായിരിക്കുമെന്നാണ് യുവിയുടെ അവകാശവാദം. തൃപ്തിയാകുന്നതു വരെ ചുണ്ടുകളുടെ വലുപ്പം ഫില്ലര്‍ ഇൻജെക്ഷനുകളിലൂടെ വര്‍ധിപ്പിക്കുന്നതു തുടരുമെന്നും ആൻഡ്രിയ പറയുന്നു.

Also Read: അന്തിക്കാട് രോഗിയെ കൂട്ടാൻ പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

പുതിയ വലുപ്പമേറിയ ചുണ്ടുകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് ഫിലോസഫി വിദ്യാര്‍ഥിയായ ആൻഡ്രിയയുടെ വാക്കുകള്‍. ഓരോ തവണയും കുത്തിവെയ്പ്പ് എടുത്ത ശേഷം ഭക്ഷണം കഴിക്കാൻ വരെ ബുദ്ധിമുട്ടാണെന്നും രണ്ടു മൂന്നു ദിവസത്തിനു ശേഷം ബുദ്ധിമുട്ട് ഏറുമെന്നും ആൻഡ്രിയ വ്യക്തമാക്കി. ഇനിയും ചുണ്ടുകളുടെ വലുപ്പം വര്‍ധിപ്പിക്കണമെന്നാണ് എനിക്ക് ആഗ്രഹം. എന്നാല്‍ ഈ വലുപ്പം മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ ഇൻജെക്ഷനുകള്‍ എടുക്കാൻ രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്