ആപ്പ്ജില്ല

താലിബാനിൽ നിന്ന് മോചിപ്പിച്ച കനേഡിയൻ പൗരൻ പീഡനത്തിന് അറസ്റ്റിൽ

പീഡനവും വധഭീഷണിയും ഉള്‍പ്പെടെ 15 കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്

TNN 3 Jan 2018, 1:32 pm
മോണ്‍ട്രിയൽ: താലിബാൻ ഭീകരരിൽ നിന്ന് സുരക്ഷാസേന രക്ഷപെടുത്തിയ കനേഡിയൻ പൗരൻ ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റിൽ. കഴിഞ്ഞ ഒക്ടോബറിലാണ് കാനഡ സ്വദേശിയായ ജോഷ്വ ബോയിൽ, അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്ലൻ ക്യാംബെൽ, മൂന്നു മക്കള്‍ എന്നിവരെ പാക് സൈന്യം മോചിപ്പിച്ചത്. ലൈംഗികപീഡനം, അനധികൃതമായി തടവിൽ വെക്കൽ, വധഭീഷണി തുടങ്ങി 15 കുറ്റങ്ങളാണ് ജോഷ്വ ബോയിലിന്‍റെ മേൽ ക്യാനഡ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്.
Samayam Malayalam canadian freed from taliban arrested for rape and death threat
താലിബാനിൽ നിന്ന് മോചിപ്പിച്ച കനേഡിയൻ പൗരൻ പീഡനത്തിന് അറസ്റ്റിൽ


അതേസമയം പരാതിക്കാരിയുടെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ലെന്ന് ബോയിലിന്‍റെ അഭിഭാഷകൻ എറിക് ഗ്രാങ്ഗെര്‍ അറിയിച്ചു. ബോയിലിനെതിരായ എട്ടുകുറ്റങ്ങള്‍ മര്‍ദിച്ചുവെന്നും രണ്ടെണ്ണം ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ്. ട്രാസൊഡോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയ്ക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

അതേസമയം, ഒരു പ്രാദേശികമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താലിബാന്‍റെ തടവിൽ വര്‍ഷങ്ങളഅ‍ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം കുറ്റകൃത്യത്തിലേയ്ക്ക് നയിച്ചെതെന്ന് ഇയാളുടെ ഭാര്യ കെയ്റ്റലെൻ ക്യാംബെൽ പറഞ്ഞു. 2012ലാണ് താലിബാൻ ദമ്പതികളെ തട്ടിക്കൊണ്ടു പോയത്. മൂന്നു മക്കള്‍ക്കും ഇവര്‍ ജന്മം നല്‍കിയത് തടവിൽ വെച്ചായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്