ആപ്പ്ജില്ല

3.5 കിലോമീറ്റ‍ര്‍ അകലെനിന്ന് ഐഎസ് തീവ്രവാദിയെ വെടിവെച്ചുകൊന്നു

കനേഡിയന്‍ സൈനികന് ലോക റെക്കോര്‍‍ഡ്

TNN 22 Jun 2017, 4:18 pm
മൊസൂള്‍: മൂന്നര കിലോമീറ്റര്‍ അകലെനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ വെടിവെച്ചുകൊന്ന കനേഡിയന്‍ സൈനികന് ലോക റെക്കോര്‍ഡ്. ഏറ്റവും അകലെനിന്ന് ഒരാളെ വെടിവെച്ചു കൊന്നതിന്‍റെ റെക്കോര്‍ഡാണ് സ്‍നൈപ്പറായ സൈനികന് ലഭിച്ചത്. ഇദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
Samayam Malayalam canadian sniper makes world record kills isis man from 3 5 kms away
3.5 കിലോമീറ്റ‍ര്‍ അകലെനിന്ന് ഐഎസ് തീവ്രവാദിയെ വെടിവെച്ചുകൊന്നു


ഇറാഖില്‍ സേവനം നടത്തുന്ന സൈനികന്‍ 3450 മീറ്റര്‍ അകലെനിന്നാണ് തീവ്രവാദിയെ വെടിവെച്ചിട്ടത്. ഒരു വലിയ കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ടിഎസി-50 റൈഫിള്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 10 സെക്കന്‍റിനുശേഷമാണ് തീവ്രവാദി മരിച്ചത്.

ഇറാഖില്‍ തീവ്രവാദ വിരുദ്ധ നീക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ജോയിന്‍റ് ടാസ്‍ക് ഫോഴ്‍സ് 2 ലെ അംഗമാണ് സൈനികന്‍. ബ്രിട്ടീഷ് സൈനികനായ ക്രെയ്‍ഗ് ഹാരിസന്‍റെ റെക്കോര്‍ഡ് ആണ് കനേഡിയന്‍ സൈനികന്‍ തകര്‍ത്തത്. ഒരു താലിബാന്‍ ഭീകരനെ 2,475 മീറ്റര്‍ അകലെനിന്ന് വെടിവെച്ചിട്ടാണ് ക്രെയ്‍ഗ് റെക്കോര്‍ഡ് കുറിച്ചത്. എന്നാല്‍, കനേഡിയന്‍ സൈനികന്‍െറ റെക്കോര്‍ഡ് തിരുത്തപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്‍ധരുടെ നിഗമനം.

Canadian Sniper Makes World Record, Kills ISIS Man From 3.5 Kms Away!

Last month, a Canadian Special Forces sniper operating in Iraq took a shot at an ISIS terrorist 3,450 metres away. 10 seconds later the terrorist was dead. This was the longest distance confirmed kill in history.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്