ആപ്പ്ജില്ല

സിറിയയിലെ വെടിനിര്‍ത്തല്‍ പരാജയമെന്ന് സൂചന

വ്യോമാക്രമണങ്ങളിൽ കുട്ടിയും സ്ത്രീയുമുപ്പെടെ 11 പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TNN 19 Sept 2016, 11:18 am
ഡമാസ്കസ്: അമേരിക്കയും റഷ്യയും സംയുക്തമായി സിറിയയിൽ കൊണ്ടു വന്ന വെടിനിർത്തൽ പരാജയപ്പെടുന്നു എന്ന് സൂചന. കഴിഞ്ഞ ദിവസം വിമത സ്വാധീന മേഖലകളായ അലപ്പോയിലും ദാരയിലുമുണ്ടായ വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കുട്ടിയും സ്ത്രീയുമുപ്പെടെ 11 പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Samayam Malayalam cease fire in syria notes to be a failure
സിറിയയിലെ വെടിനിര്‍ത്തല്‍ പരാജയമെന്ന് സൂചന


ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്​സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാല്‍ ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.ശനിയാഴ്​ച അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണ​ത്തിൽ 62 സിറിയൻ സൈനികർ കൊല്ലപ്പെട്ടതിന്​ പിന്നാലെയാണ്​ ​ വെടിനിർത്തൽ ലംഘിച്ച്​​ പുതിയ ആക്രമണംനടന്നത്​.

എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ സമാന്ത പവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. അതിനിടെ വെടിനിർത്തലിന് വിമതരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ലെന്ന് റഷ്യൻ പ്രതിരോധകാര്യ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്