ആപ്പ്ജില്ല

കുറ്റവാളികളെ കണ്ടെത്താന്‍ ഹൈടെക് കണ്ണടകള്‍

ജനക്കൂട്ടത്തിനിടയില്‍ ക്രിമിനലുകളെ കണ്ടെത്താൻ ഹൈടെക് കണ്ണടകളുമായി ചൈനീസ് പോലീസ്.

TNN 7 Feb 2018, 11:34 pm
ബീജിംഗ്: ജനക്കൂട്ടത്തിനിടയില്‍ ക്രിമിനലുകളെ കണ്ടെത്താൻ ഹൈടെക് കണ്ണടകളുമായി ചൈനീസ് പോലീസ്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെന്‍സ്വാ റെയില്‍വേ സ്റ്റേഷനിലാണ് ക്യാമറകള്‍ ഘടിപ്പിച്ച ഹൈടെക് കണ്ണടകളുമായി പോലീസിനെ വിന്യസിച്ചിരിക്കുന്നത്.
Samayam Malayalam china cops don hi tech glasses to screen crowds for criminals
കുറ്റവാളികളെ കണ്ടെത്താന്‍ ഹൈടെക് കണ്ണടകള്‍


യാത്രക്കാരുടെ ഐഡന്റിറ്റികളും പോലീസിന്റെ ഡാറ്റ ബേസിലുള്ള വിവരങ്ങളും താരതമ്യം ചെയ്ത് ക്രിമിനലുകളെ കണ്ടെത്താനാണ് ഹൈടെക് കണ്ണടകളുമായി പോലീസിന്റെ നീക്കം. റെയില്‍വേ പോലീസ് ഈ വര്‍ഷമാദ്യം മുതല്‍ കണ്ണട ഉപയോഗിച്ചു തുടങ്ങുകയും ഇതുവരെ കുറ്റവാളികളെന്ന് സംശയിക്കുന്ന 7 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്