ആപ്പ്ജില്ല

ചൈനയിൽ ജനമധ്യത്തിൽ 10 പേരെ തൂക്കിക്കൊന്നു

ജനങ്ങൾ നോക്കി നിൽക്കെയാണ് ഇവരെ തൂക്കിക്കൊന്നത്

TNN 18 Dec 2017, 4:56 pm
ബീജിങ്: ലൂഫങ്ങിലുള്ള മൈതാനത്ത് മയക്കുമരുന്ന്, കൊലപാതക കേസുകളിൽ ഉൾപ്പെട്ട 10 പേരെ ചൈന തൂക്കിക്കൊന്നു. ജനങ്ങൾ നോക്കി നിൽക്കെയാണ് ഇവരെ തൂക്കിക്കൊന്നത്.
Samayam Malayalam china hanged 10 prisoners in public
ചൈനയിൽ ജനമധ്യത്തിൽ 10 പേരെ തൂക്കിക്കൊന്നു


ഇവരെ തൂക്കിലേറ്റുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക അറിയിപ്പ് നൽകിയത്. സ്‌കൂൾ വിദ്യാർത്ഥികളടക്കമുളളവർ തൂക്കിലേറ്റൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നാലു വീതം പോലീസുകാരുടെ അകമ്പടിയോടെയാണ് ഓരോരുതെരെയും തൂക്കുമരത്തിനടുത്ത് എത്തിച്ചത്. ചൈനീസ് ജനത പുകവലിച്ചും ഭക്ഷണം കഴിച്ചും ഈ ദൃശ്യങ്ങൾ കണ്ടു നിന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്