ആപ്പ്ജില്ല

ഇന്ത്യക്കെതിരെ അതിർത്തിയിൽ 60,000 സൈനികരെ ചൈന വിന്യസിച്ചതായി അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ക്വാഡ് രാജ്യങ്ങള്‍ ഇത് ഒരു ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി

Samayam Malayalam 10 Oct 2020, 5:23 pm
വാഷിങ്ടണ്‍: ഇന്ത്യാ ചൈന അതിര്‍ത്തിയിൽ വീണ്ടും ചൈന സൈനികരെ വിന്യസിച്ചതായി അമേരിക്ക. ഇന്ത്യയുടെ വടക്കൻ അതിർത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ 60,000ത്തോളം സൈനികരെ വിന്യസിച്ചതായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
Samayam Malayalam India China
ഇന്ത്യ ചൈന (പ്രതീകാത്മക ചിത്രം)


Also Read : ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍; അഫ്‍ഗാന്‍ ഒളിച്ചുവെക്കുന്ന നാണക്കേട്

ചൈനയുടെത് ഒരു മോശം പെരുമാറ്റമാണെന്നും ഈ നടപടി ക്വാഡ് രാജ്യങ്ങള്‍ ഇത് ഒരു ഭീഷണിയാണെന്നും മൈക്ക് പോംപിയോ ആരോപിച്ചു. ദ ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചൊവ്വാഴ്ച ടോക്കിയോയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കരും പങ്കെടുത്തിരുന്നു.

ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) എന്നിവിടങ്ങളിൽ ചൈനയുടെ കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.

യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ - പസഫിക് മേഖലയിലേയും ആഗോളതലത്തിലേയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം എന്നീ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Also Read : മുന്‍പ്രധാനമന്ത്രി വാജ്പേയുടെ മരുമകള്‍ ബിജെപിയെ വിമര്‍ശിച്ചുവോ; വൈറലായ നഗ്മയുടെ ട്വീറ്റിന്റെ സത്യമെന്ത് ?

ചൈന ഇപ്പോള്‍ ഇന്ത്യയുടെ വടക്കന്‍ പ്രദേശത്ത് വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ലോകം ഉണര്‍ന്ന് എണീറ്റിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അഭിമുഖത്തിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്