ആപ്പ്ജില്ല

'ഒരു രാജ്യവുമായി ചൈന യുദ്ധം ചെയ്യാനില്ല':വെട്ടിപ്പിടിക്കാനില്ലെന്ന് വ്യക്തമാക്കി ഷി ജിൻപിങ്

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നിലൂടെയുള്ള വികസനത്തിന് ചൈനയ്ക്ക് താത്പര്യമില്ലെന്ന് ഷി ജിൻപിങ് ഐക്യരാഷ്ട്രസഭയെ അറിയിച്ചു. പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ചൈന അറിയിച്ചു.

Samayam Malayalam 23 Sept 2020, 8:30 am
ജനീവ: ഒരു രാജ്യവുമായും യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ആധിപത്യം സ്ഥാപിക്കാനോ അതിര്‍ത്തി വികസിപ്പിക്കാനോ ചൈനയ്ക്ക് ഒരുദ്ദേശവുമില്ലെന്നും ഷി ജിൻപിങ് ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ലഡാഖ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി ഇന്ത്യ - ചൈന സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ സുപ്രധാന പ്രഖ്യാപനം.
Samayam Malayalam xi jinping
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്


"ആധിപത്യത്തിനോ വിപുലീകരണത്തിനോ സ്വാധീനത്തിനോ ഞങ്ങള്‍ ശ്രമിക്കില്ല. ഏതെങ്കിലും ഒരു രാജ്യവുമായി യുദ്ധത്തിന്, ശീതയുദ്ധമായാലും ഉഷ്ണയുദ്ധമായാലും ഞങ്ങള്‍ക്ക് ഉദ്ദേശമില്ല." ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തിൽ ഷി ജിൻപിങ് വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായുള്ള പ്രശ്നങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ചൈനീസ് പ്രസിഡൻ്റ് അറിയിച്ചതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുഎൻ പൊതുസഭയുടെ 75-ാം സെഷനിലെ പൊതുചര്‍ച്ചയിലാണ് ചൈനീസ് പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്.

Also Read: ഭീവണ്ടിയിൽ അഞ്ച് പേരെ കൂടി ജീവനോടെ പുറത്തെടുത്തു; കെട്ടിടം തകർന്ന് മരണം 33 ആയി

ചൈനയുടെ ഭരണ ചുമതലയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ജനറൽ സെക്രട്ടറി, ചൈനീസ് സൈന്യത്തിൻ്റെ കമാൻഡര്‍ ഇൻ ചീഫ് സ്ഥാനങ്ങളും ഷി ജിൻപിങിനുണ്ട്. അടച്ചിട്ട വാതിലുകള്‍ക്ക് പിന്നിലൂടെയുള്ള വികസനത്തിന് ചൈനയ്ക്ക് താത്പര്യമില്ലെന്ന് ഷി ജിൻപിങ് പറഞ്ഞു.

"പകരം, ആഭ്യന്തര വാണിജ്യത്തെ അടിസ്ഥാനമാക്കിയും ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യമേഖലകള്‍ പരസ്പരം ശക്തിപ്പെടുത്തുന്ന രീതിയിലും കാലക്രമേണ പുതിയൊരു വികസനമാതൃകയാണ് വികസിപ്പിക്കുന്നത്. ഇത് ആഗോള വാണിജ്യമേഖല പുനരുജ്ജീവിക്കുകയും വളരുകയും ചെയ്യുന്നതോടൊപ്പം ചൈനയുടെ സാമ്പത്തിക വികസനത്തിന് കൂടുതൽ ഇടം ലഭിക്കാൻ സഹായിക്കും." ഷി ജിൻപിങ് വ്യക്തമാക്കി.

Also Read: സ്പുട്നിക്-വി പരീക്ഷണം; ഇന്ത്യയിൽ ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ലഡാഖ് മേഖലയിൽ നാലു മാസത്തിലധികമായി ഇന്ത്യ, ചൈന സൈനികര്‍ മുഖാമുഖം തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ വാക്കുകള്‍. ജൂൺ 15ന് ഗാൽവൻ താഴ്‍വരയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിനു ശേഷം ഇരുഭാഗത്തും വൻതോതിലുള്ള സൈനിക നീക്കമാണ് നടന്നിട്ടുള്ളത്. ലഡാഖ് മേഖലയിലെ പല തന്ത്രപ്രധാന മേഖലകളിലും ചൈനീസ് സൈന്യം കടന്നുകയറിയതായി സാറ്റലൈറ്റ് ദൃശ്യങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തിമേഖലയിലെ പ്രശ്നങ്ങള്‍ ഇതുവരെ സൈനിക, നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. "അധിനിവേശത്തിൻ്റെ കാലം" കഴിഞ്ഞെന്ന് ലഡാഖിലെ സൈനിക പോസ്റ്റിൽ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി മുൻപ് വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്