ആപ്പ്ജില്ല

ചൈനയില്‍ മണ്ണിടിച്ചില്‍; 120 ഒാളം പേരെ കാണാതായി

മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ വീടുകളുടെ മുകളിൽ പതിക്കുകയായിരുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.

TNN 25 Jun 2017, 3:05 pm
ബീജിങ്: തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 120 ൽ ലധികം പേരെ കാണാതായി. ഇതുവരെ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Samayam Malayalam china landslide more than 100 people feared dead in village disaster
ചൈനയില്‍ മണ്ണിടിച്ചില്‍; 120 ഒാളം പേരെ കാണാതായി

മണ്ണിടിച്ചിലില്‍ 60 ഒാളം വീടുകള്‍ക്കാണ് നാശ നഷ്ടം സംഭവിച്ചത്.

മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ വീടുകളുടെ മുകളിൽ പതിക്കുകയായിരുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിനു കാരണം. പ്രദേശത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ശക്തമായ മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രിയോയും കുട്ടിയേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയായതിനാല്‍ എത്ര വിദേശികള്‍ അപകടത്തില്‍പ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്തിനു സമീപം രണ്ട് ഹൈഡ്രൈ പവര്‍ പ്ലാന്‍റുകളുണ്ട് .ടിബറ്റിന്‍റെ അതിര്‍ത്തി പ്രദേശം കൂടിയാണിത്.

China landslide: more than 100 people feared dead in village disaster

More than 100 people were feared dead after a landslide buried more than 100 villagers in south-west China’s Sichuan province.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്