ആപ്പ്ജില്ല

ചൈനീസ് ബഹിരാകാശ കേന്ദ്രം നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കും

അവശിഷ്ടങ്ങള്‍ എവിടെ പതിക്കുമെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍

TNN 22 Sept 2016, 2:07 pm
ബെയ്‍ജിങ്: ചൈനയുടെ ബഹിരാകാശ കേന്ദ്രം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കുമെന്ന് ഉറപ്പായി. ചൈനയുടെ 'ഹെവന്‍ലി പാലസ്' എന്ന് അറിയപ്പെടുന്ന ആദ്യ ബഹിരാകാശ കേന്ദ്രമായ ടിയാംഗോങ്-1 ആണ് നിയന്ത്രണം നഷ്ടപ്പെട്ട് അടുത്ത വര്‍ഷം പകുതിയോടെ ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്ന് ഉറപ്പായിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ അവശിഷ്ടങ്ങള്‍ എവിടെ പതിക്കുമെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Samayam Malayalam china loses control over space centre
ചൈനീസ് ബഹിരാകാശ കേന്ദ്രം നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കും


8.5 ടൺ ഭാരമുള്ള ബഹിരാകാശ കേന്ദ്രത്തിന്‍റെ മിക്ക ഭാഗങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ തന്നെ കത്തി നശിക്കുമെന്ന് ചൈനയുടെ ബഹിരാകാശ എൻജിനീയറിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ആയ വു പിങ് പറഞ്ഞു. ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള അവശിഷ്ടങ്ങളുടെ ആകെ ഭാരം നൂറ് കിലോയോളം വരും. എങ്കിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ കരുതുന്നത്.

ബഹിരാകാശത്ത് സൂപ്പര്‍ പവറാകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ചൈന ആളില്ലാ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ചത്. രണ്ടര വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്ന കേന്ദ്രം നാലര വര്‍ഷത്തോളം സുഗമമായി പ്രവര്‍ത്തിച്ചു. യാന്ത്രികമോ സാങ്കേതികമോ ആയ തകരാറാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചൈന വിലയിരുത്തുന്നു.

China lost control over its space Centre; 'Heavenly Palace' to collide on earth soon

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്