ആപ്പ്ജില്ല

ഈനാംപേച്ചിയെ സംരക്ഷിക്കാന്‍ ചൈന; പാരമ്പര്യ മരുന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചികളിലൂടെയാണ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ചൈനയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല

Samayam Malayalam 11 Jun 2020, 1:18 pm

ഹൈലൈറ്റ്:

  • ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ് ചൈനീസ് ഈനാംപേച്ചി
  • ലോകത്ത് ഏറ്റവും കൂടുതല്‍ കടത്തപ്പെടുന്ന സസ്‍തനിയാണ് ഈനാംപേച്ചി
  • ചൈനീസ് പാരമ്പര്യ മരുന്നിനായാണ് ഈനാംപേച്ചിയെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഈനാംപേച്ചി

ബെയ്‍ജിങ്: ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സസ്‍തനിയായ ഈനാംപേച്ചികളെ സംരക്ഷിക്കാന്‍ നടപടിയുമായി ചൈന. ചൈനീസ് പാരമ്പര്യ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ജീവികളുടെ പട്ടികയില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ ഈനാംപേച്ചിയെ ഒഴിവാക്കി.
Also Read: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് 357 മരണം

നാടന്‍ പൂച്ചയുടെ അത്രയും വലിപ്പമുള്ള ശരീരത്തില്‍ നിറയെ ശല്‍ക്കങ്ങളുള്ള ഈനാംപേച്ചി ഏഷ്യയില്‍ വിലയേറിയ സസ്‍തനിയാണ്. മാംസത്തിനായും ശല്‍ക്കങ്ങളെടുക്കാനായും ഇതിനെ വന്‍തോതില്‍ കടത്താറുണ്ട്. 2019-ല്‍ മാത്രം 130 ടണ്‍ ഈനാംപേച്ചിയെയാണ് അധികൃതര്‍ പിടിച്ചെടുത്തത്. മൃഗസംരക്ഷണ സംഘടനയായ വൈല്‍ഡ് എയിഡിന്‍റെ കണക്ക് പ്രകാരം ഇത് നാല് ലക്ഷത്തോളം ഈനാംപേച്ചികള്‍ വരും.

ഏഷ്യയിലും ആഫ്രിക്കയിലുമായി എട്ട് ഇനം ഈനാംപേച്ചികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം കടുത്ത വംശനാശ ഭീഷണിയിലാണ്. ചൈനീസ്, ഫിലിപ്പില്‍, സുന്‍ഡാ ഈനാംപേച്ചികളാണ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വറിന്‍റെ കടുത്ത വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളത്. ഇന്ത്യന്‍ ഈനാംപേച്ചി ഉള്‍പ്പെടെയുള്ള അഞ്ച് ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്.

Also Read: കൂട്ടമരണം തുടരുമ്പോള്‍ നഗരങ്ങള്‍ തുറക്കാന്‍ ബ്രസീല്‍

ഈനാംപേച്ചിയുടെ ശല്‍ക്കങ്ങള്‍ കെരാട്ടിന്‍ കലവറയാണ്. മനുഷ്യന്‍റെ നഖങ്ങളിലും കാണ്ടാമൃഗത്തിന്‍റെ കൊമ്പിലും കെരാട്ടിന്‍ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനുള്ള പാരമ്പര്യ മരുന്ന് ഉണ്ടാക്കാനാണ് ചൈനയില്‍ ഇനാംപേച്ചികളെ ഉപയോഗിക്കുന്നത്.

ഈനാംപേച്ചിയെ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ജീവികളുടെ പട്ടികയില്‍ നിിന്ന് ഒഴിവാക്കാനുള്ള ചൈനയുടെ നടപടി നല്ല സ്വാധീനമുണ്ടാക്കുമെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഹോങ്കോങ് ഡയറക്ടര്‍ ഡേവിഡ് ഓള്‍സണ്‍ പറഞ്ഞു, ചൈനയിലെ മരുന്ന് നിര്‍മാണത്തിന് വേണ്ടിയാണ് ഇനാംപേച്ചികളെ കാര്യമായി കടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈന ഈനാംപേച്ചിയെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Also Read: ഇമ്രാന്‍ ഖാന്‍റെ ജനപ്രീതി കുറയുന്നു

ലോകമെങ്ങും മരണം വിതയ്ക്കുന്ന കൊവിഡ്-19 മഹാമാരി പരത്തുന്നതില്‍ ഈനാംപേച്ചിക്ക് പങ്കുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വവ്വാലുകളാണ് കൊറോണ വൈറസിന്‍റെ ഉറവിടമെങ്കിലും അവ ഈനാംപേച്ചിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ കണ്ടെത്തിയത്. ഈനാംപേച്ചിയാണ് വൈറസ് മനുഷ്യരിലേക്ക് എത്തിക്കുന്നതെന്നത് അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ല.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്