ആപ്പ്ജില്ല

ഇന്ത്യയുടെ അളില്ലാ വിമാനം അതിക്രമിച്ചു കടന്നതായി ചൈന

ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി വ്യക്തമാക്കി.

TNN 7 Dec 2017, 10:32 am
ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.
Samayam Malayalam china says indian drone invaded its airspace crashed
ഇന്ത്യയുടെ അളില്ലാ വിമാനം അതിക്രമിച്ചു കടന്നതായി ചൈന


ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ചൈനീസ് സൈന്യം തക്കസമയത്ത് ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്‌ലി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്