ആപ്പ്ജില്ല

ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം:തടസ്സ വാദവുമായി വീണ്ടും ചൈന

ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്നാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഗെങ് ഷുവാങ് വ്യക്തമാക്കിയത്. ​

TNN 23 Jun 2017, 4:30 pm
ബീജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ ( എന്‍ എസ് ജി ) ഇന്ത്യയ്ക്ക് അംഗത്വം നല്‍കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് വീണ്ടും ചൈന. സ്വിറ്റ്‌സര്‍ലന്റിലെ ബേണില്‍ നടന്ന എന്‍എസ്ജി അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചത്.
Samayam Malayalam china still says no to indias nsg membership
ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം:തടസ്സ വാദവുമായി വീണ്ടും ചൈന


ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്നാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഗെങ് ഷുവാങ് വ്യക്തമാക്കിയത്. ​ കഴിഞ്ഞ വര്‍ഷം സോളില്‍ നടന്ന പ്ലീനറിയില്‍ വച്ചു തന്നെ എന്‍ എസ് ജി യുടെ മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

എന്‍ എസ് ജി പ്രവേശത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അതനുസരിക്കേണ്ടുന്ന ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തിന് ചൈന തടസ്സം നില്‍ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തുന്നുണ്ട്

China still says no to India's NSG membership

China again said today that there is no change in its stance on admission of non-NPT states into the Nuclear Suppliers Group (NSG), marring India's chances of entering the elite club at its crucial meeting currently underway in Bern.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്