ആപ്പ്ജില്ല

ദോക്ലാം തര്‍ക്കത്തില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന

ചൈനീസ് സൈന്യം ഇനിയും തങ്ങളുടെ ഭൂമി സംരക്ഷിക്കാനായി നിലകൊള്ളും

TNN & Agencies 29 Aug 2017, 9:34 pm
ബീജിങ് : ദോക്ലാമിലെ തര്‍ക്കപ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും സംയുക്തമായി തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യക്കെതിരെ വീണ്ടും ചൈന. 70 ദിവസം നീണ്ടുനിന്ന തര്‍ക്കത്തില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് ലിബറേഷൻ ആര്‍മി ചൊവ്വാഴ്‍ച പറഞ്ഞു.
Samayam Malayalam china to india learn from doklam standoff
ദോക്ലാം തര്‍ക്കത്തില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന


ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തര്‍ക്കത്തിനുശേഷം സ്വന്തം ഭൂമി സംരക്ഷിക്കാനായി ചൈനീസ് സൈന്യം ജാഗരൂകരായിരിക്കുമെന്ന് ചൈനീസ് സൈനിക വക്താവ് വു ക്വിയാന്‍ പറഞ്ഞു. ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ തര്‍ക്കം മേഖലയിലെ സമാധാനാന്തരീക്ഷത്തെയും ജനങ്ങളുടെ താല്‍പര്യത്തെയും ബാധിക്കുന്നതാണ്. അതിനാല്‍ ഇന്ത്യ ഈ തര്‍ക്കത്തില്‍നിന്ന് പാഠം പഠിക്കണം. നിലവിലുള്ള കരാറുകള്‍ പാലിക്കുകയും മേഖലയുടെയും ഇരു സൈന്യങ്ങളുടെയും വികസനത്തിനായി ചൈനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം ക്വിയാന്‍ പറഞ്ഞു.

തിങ്കളാഴ്‍ചയാണ് ദോക്ലാമിലെ തര്‍ക്കപ്രദേശത്തുനിന്ന് പിന്‍മാറാന്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തീരുമാനിച്ചത്. ഇതോടെയാണ് 70 ദിവത്തിലധികം നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായത്. ചൈനീസ് സൈന്യം ഇവിടെ റോഡ് നിര്‍മാണം നടത്താന്‍ തുടങ്ങിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

China to India: Learn from Doklam standoff

A day after India and China mutually decided to withdraw their armies from the face-off point in Doklam, China’s People’s Liberation Army (PLA) on Tuesday asked India to “draw lessons” from the over 70-day standoff.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്