ആപ്പ്ജില്ല

നിര്‍മല സീതാരാമനെ പുകഴ്‍ത്തി ചൈനീസ് വിദഗ്‍ധര്‍

മന്ത്രി ചൈനീസ് പട്ടാളക്കാരുമായി അനൗദ്യോഗിക കൂടിക്കാഴ്‍ച നടത്തി

TNN 10 Oct 2017, 8:07 am
ബീജിങ്: നാഥുലായില്‍വെച്ച് അപ്രതീക്ഷിതമായി ചൈനീസ് പട്ടാളക്കാരുമായി കൂടിക്കാഴ്‍ച നടത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ പുകഴ്‍ത്തി ചൈനീസ് നയതന്ത്ര വിദഗ്‍ധര്‍. നിര്‍മല ചൈനീസ് സൈനികരുമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ ചൈനയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസമാണ് നാഥുലയിലെ ഇന്തോ-ചൈന അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ചൈനീസ് പട്ടാളക്കാരുമായി അനൗദ്യോഗിക കൂടിക്കാഴ്‍ച നടത്തിയത്.
Samayam Malayalam chinese experts praise nirmala sitharaman
നിര്‍മല സീതാരാമനെ പുകഴ്‍ത്തി ചൈനീസ് വിദഗ്‍ധര്‍


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നാണ് ചൈനീസ് വിദഗ്‍ധരുടെ അഭിപ്രായം. എന്നാല്‍, നിര്‍മലയുടെ സംഭാഷണത്തെ കുറച്ചുകാണാന്‍ ശ്രമിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം അതിര്‍ത്തി തര്‍ക്കത്തില്‍ മുന്‍ നിലപാട് തുടരുകയും ചെയ്‍തു.

പ്രതിരോധ മന്ത്രി എന്ന നിലയില്‍ അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍ ധീര വനിതയാണെന്ന് ചൈനീസ് വിദഗ്‍ധര്‍ പുകഴ്‍ത്തുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ഉന്നത തലങ്ങളില്‍ ഒരു വനിതപോലും ഇല്ലാതിരിക്കുമ്പോളാണിത്, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും ഊഷ്‍മളമാക്കാനും ഇത്തരം നടപടികള്‍ സഹായിക്കുമെന്ന് ചൈനീസ് അസോസിയേഷൻ ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ വിദഗ്‍ധനായ ക്വിയാൻ ഫെങ് ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കന്‍മാര്‍ കൂടുതല്‍ സഹകരണത്തിനായി ശ്രമിക്കുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മറ്റൊരു വിദഗ്‍ധനായ ഹു ഷിഷേങ് പറഞ്ഞു.

Chinese experts praise Nirmala Sitharaman

Chinese experts praised the defense minister Nirmala Sitharaman for her cross-border interaction with Chinsese soldiers.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്