ആപ്പ്ജില്ല

കൊവിഡിനിടെ വിവാഹ സൽക്കാരം; ഏഴ് മരണം; 176 പേർക്ക് രോഗബാധ

ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും തങ്ങൾക്ക് മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നാണ് സഭാ അധികാരികൾ പ്രസ്താവനയിൽ പറയുന്നത്.

Samayam Malayalam 16 Sept 2020, 10:27 am
മെയ്ൻ: അമേരിക്കയിലെ മെയിനിൽ ആഗസ്റ്റ് ഏഴിന് നടന്ന വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് ഏഴു പേർ കൊവിഡ് ബാധിച്ച് മരിച്ചു. 176 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും അവസാനത്തെ മരണം മാഡിസണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മെയ്ൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ (സിഡിസി) അധികൃതർ വ്യക്തമാക്കി.
Samayam Malayalam wedding
പ്രതീകാത്മക ചിത്രം |Pixabay


Also Read: ഫ്രഞ്ച് മ്യൂസിയത്തിൽ മേൽ വസ്ത്രം അഴിച്ച് സ്ത്രീകളുടെ പ്രതിഷേധം; വസ്ത്രധാരണ സ്വതന്ത്ര്യത്തിനു വേണ്ടി സമരം

65 പേരാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് സൽകാരം നടത്തിയത്. 50 പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരരുത് എന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിച്ചാണ് ആഘോഷം നടന്നതെന്ന് മെയ്ൻ സിഡിസി വ്യക്തമാക്കി.

ഈസ്റ്റ് മില്ലിനോക്കറ്റിലെ ത്രി ടൗൺ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിലും സൽക്കാരത്തിലും പങ്കെടുത്ത ഏഴു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ തങ്ങൾക്ക് മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നാണ് സഭയുമായി ബന്ധപ്പെട്ടവ‍‍ര്‍ പറയുന്നത്.

"ഒന്നിച്ചുകൂടാനുള്ള അവകാശം കാൽവരി ബാപ്റ്റിസ്റ്റ് സഭയ്ക്കുണ്ട്. പ്രാദേശിക പള്ളികൾ, ജൂതരുടെ സിനഗോഗ്, മോസ്ക് അടക്കമുള്ളവയിൽ മതപരമായ ചടങ്ങുകൾക്ക് ഒത്തുകൂടാനുള്ള അവകാശം രാജ്യം നൽകുന്നുണ്ട്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം മതപരമായ പ്രവർത്തനങ്ങളെ പൂർണ്ണമായും സംരക്ഷിക്കുന്നുണ്ട്." സഭ പ്രസ്താവനയിൽ പറഞ്ഞു.

Also Read: മരിക്കുന്നതിന് മുമ്പ് വിചിത്ര ലക്ഷണങ്ങള്‍; പിന്നില്‍ പുതിയ വൈറസോ? ന്യൂ മെക്‌സിക്കോയില്‍ ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങുന്നു

വിവാഹ ചടങ്ങ് നടന്നതിന്റെ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഇവരുമായി അടുത്ത് ഇടപഴകിയെ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചുവെന്നും ആഗസ്റ്റ് 17 പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സെപ്തംബർ ആദ്യവാരം ആയപ്പോഴേക്ക് ഇത് 150 കേസുകളായി വർദ്ധിച്ചു. ആരൊക്കെയാണ് മരണപ്പെട്ടത് എന്നുള്ളകാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ലെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്