ആപ്പ്ജില്ല

അറവുശാലകള്‍ നിന്ന് കൊവിഡ് പടരുന്നു; 657 ജോലിക്കാരിൽ 147 പേർക്ക് വൈറസ് ബാധ

അറവുശാലകള്‍ വഴി വൈറസ് പടര്‍ന്ന നിരവധി കേസുകളാണ് ഈ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേതര്‍ലാന്‍റിലെ അറവുശാലകളില്‍ നിന്നാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് സൂചന

Samayam Malayalam 25 May 2020, 6:27 pm
അറവുശാലകള്‍ നിന്ന് കൊവിഡ്-19 പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജര്‍മനിയിലും,നെതര്‍ലാന്‍റിലും ആണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറവുശാലകള്‍ വഴി വൈറസ് പടര്‍ന്ന നിരവധി കേസുകളാണ് ഈ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: യുപിയിൽ നിന്ന് തൊഴിലാളികളെ നിയമിക്കാൻ സംസ്ഥാനങ്ങൾ സര്‍ക്കാറിന്‍റെ അനുമതി തേടണം: യോഗി ആദിത്യനാഥ്

നെതര്‍ലാന്‍റിലെ അറവു ശാലയിലെ 657 ജീവനക്കാരില്‍ 147 പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി ഡച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജീവനക്കാരില്‍ 68 പേര്‍ നെതര്‍ലാന്‍റിലും 79 പേര്‍ ജര്‍മനിയിലുമാണ് താമസിക്കുന്നത്.

Also Read: ആലപ്പുഴ ജില്ലയിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നേതര്‍ലാന്‍റിലെ അറവുശാലകളില്‍ നിന്നാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് സൂചന. ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവന്നതും ഒരുമിച്ച് താമസിപ്പിച്ചതും രോഗം വ്യാപിക്കാന്‍ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍. അറവു ശാലകളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈറസ് പടരാനുള്ള സാഹചര്യം നിരീക്ഷിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്