ആപ്പ്ജില്ല

മാലദ്വീപിൽ രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി

പ്രസിഡന്‍റ് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് തീരുമാനമെന്ന് ജഡ്ജിമാര്‍

TNN 7 Feb 2018, 11:06 am
മാലെ: മാലദ്വീപിലെ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം സുപ്രീംകോടതി റദ്ദാക്കി. രാജ്യത്ത് ഇപ്പോഴും അടിയന്തരാവസ്ഥ തുടരുകയാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ടുജഡ്ജിമാര്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാലദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീൻ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് സുപ്രീം കോടതിയിലെ അവശേഷിക്കുന്ന ജഡ്ജിമാര്‍ വ്യക്തമാക്കി.
Samayam Malayalam court not to free political prisoners in maldives
മാലദ്വീപിൽ രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി


മുൻ പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഒൻപത് രാഷ്ട്രീയതടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് മാലദ്വീപിൽ സ്ഥിതി വഷളാക്കിയത്. 2016ൽ തടവിലായിരിക്കേ ലണ്ടനിൽ ചികിത്സയ്ക്കായി പോയ നഷീദ് അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന കോടതി വിധി അംഗീകരിക്കാതിരുന്നതോടെ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജഡ്ജിമാരെ അറസ്റ്റ് ചെയ്തത്.

അതേസമയം, പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്