ആപ്പ്ജില്ല

കൊവിഡ് മഹാമാരി 2021 അവസാനം വരെ നിലനിൽക്കും; മുന്നറിയിപ്പുമായി ആന്തണി ഫൗസി

തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമേയത്തിലൂടെയാണ് യുഎനിന്‍റെ വിലയിരുത്തൽ

Samayam Malayalam 13 Sept 2020, 9:42 am
ന്യൂയോർക്ക്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി 2021 അവസാനം വരെ നിലനിൽക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി. കൊവിഡ് വ്യാപനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ വിലയിരുത്തലുകളോട് പ്രതികരിക്കവെയാണ് ഫൗസിയുടെ മുന്നറിയിപ്പ്.
Samayam Malayalam Anthony Fauci Reuters
ആന്തണി ഫൗസി


'കണക്കുകൾ അസ്വസ്ഥമാക്കുകയാണ്' ഫൗസി എം‌എസ്‌എൻ‌ബി‌സിയോട് പറഞ്ഞു. 'കൊവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, അത് 2021 ൽ ആകും, ഒരുപക്ഷേ 2021 അവസാനത്തോടെ പോലും.' ഫൗസി പറഞ്ഞു.

Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ പരീക്ഷണം പുനഃരാരംഭിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കന്നത് അമേരിക്കയിലാണ്. 6,676,601 കൊവിഡ് കേസുകളും 198,128 മരണങ്ങളുമാണ് ഇവിടെ സ്ഥിരീകരിച്ചരിക്കുന്നത്. 3,950,354 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 2,528,119 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും വോൾഡോമീറ്ററിലെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരിൽ 14,366 നില ഗുരതരമാണ്.

അതേസമയം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിലൂടെയാണ് ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിതെന്ന് പറഞ്ഞത്.

Also Read: കൊവിഡ് ഭേദപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 28,000,000 പിന്നിട്ടതോടെയാണ് യുഎൻ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്. കൊവിഡ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 916,000 പിന്നീട്ടിരിക്കുകയാണ്. 7,000,000 സജീവകേസുകളാണ് ലോകമെമ്പാടും നലവിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്