ആപ്പ്ജില്ല

ശര്‍മ്മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

ചൈന അനുകൂല നിലപാടുള്ള നേതാവാണ് ഒലി

TNN 15 Feb 2018, 3:54 pm
കാഠ്മണ്ഡു:നേപ്പാള്‍ പ്രധാനമന്ത്രിയായി കെപി ശര്‍മ്മ ഒലിയെ തിരഞ്ഞെടുത്തു. സിപിഎന്‍-യുഎംഎല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് ഒല
Samayam Malayalam cpn uml names oli as nepals next prime minister
ശര്‍മ്മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി


പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദുര്‍ ദുബെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ദുബെയുടെ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടിയാണ് നേരിട്ടത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് ദുബെ നാലാം തവണയും നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മുന്‍ പ്രധാനമന്ത്രിയും സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവുമായ പ്രചണ്ഡ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

2015 ഒക്ടോബര്‍ 11 മുതല്‍ 2016 ഓഗസ്റ്റ് മൂന്നു വരെ ഒലി പ്രധാനമന്ത്രിയായിരുന്നു. ചൈന അനുകൂല നിലപാടുള്ള നേതാവാണ് ഒലി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്