ആപ്പ്ജില്ല

ലക്ഷദ്വീപിൽ നാശം വിതച്ച് ഓഖി; കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചു

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതി തീവ്രതയോടെയാണ് ഓഖി ആഞ്ഞുവീശിയത്.

Samayam Malayalam 2 Dec 2017, 9:12 am
കവരത്തി: ലക്ഷദ്വീപിൽ വ്യാപകമായ നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രതയോടെയാണ് ഓഖി ആഞ്‍ുവീശിയത്. മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വരെ വേഗത്തിൽ ഓഖി ലക്ഷദ്വീപില്‍ വീശുമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ തന്നെ ദേശീയ ദുരന്ത നിവാരണ സേന ലക്ഷദ്വീപിലെത്തും.
Samayam Malayalam cyclone ockhi navy coast guard iaf rescue 134 persons
ലക്ഷദ്വീപിൽ നാശം വിതച്ച് ഓഖി; കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചു


ദ്വീപുകളില്‍ വൻ നാശനഷ്ടമുണ്ടായേക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകളുടെ യാത്രയാണ് റദ്ദാക്കിയിരിക്കുന്നത്.


Right now... #Lakshadweep #Ockhi #CycloneOchki Our prayers are with you 🙏 pic.twitter.com/F3gRLdSRau — Badruddeen 🎈 (@Badruddeen) December 1, 2017
ശക്തമായ മഴ മൂലം കല്‍പ്പേനിയിലെ ഹെലിപ്പാഡും വെള്ളത്തിനടിയിലായി. കാറ്റിന്‍റെ വേഗം പൊടുന്നനെ 145 കിലോമീറ്റര്‍ വരെ കൈവരിക്കാനും സാധ്യതയുണ്ട്. ഒരു പക്ഷേ ഇതിലും ശക്തികൂടാനും സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്.

വേഗത 221 കിലോമീറ്റര്‍ കടന്നാല്‍ അത് സൂപ്പര്‍ ചുഴലിക്കാറ്റാണ്. 2007-ല്‍ ഒമാനില്‍ വീശിയ 'ഗോനു' ആണ് ഒടുവിൽ നാശം വിതച്ച സൂപ്പര്‍ ചുഴലിക്കാറ്റ്. ഇന്നലെ വൈകിട്ട് 5.30-ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍പ്രകാരം ഓഖി ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് 90 കിലോമീറ്റര്‍ വടക്കും അമിനി ദ്വീപിന് 220 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് വീശുന്നത്. അടുത്ത 24 മണിക്കൂറിനകം ഇത് വീണ്ടും ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കുകിഴക്ക് ദിശയില്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്