ആപ്പ്ജില്ല

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് നേരേ യുഎസ് ജയിലില്‍ ആക്രമണം

2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസ് കോടതി 35 വര്‍ത്തെ തടവ് ശിക്ഷ ഹെഡ്‌ലിക്ക് വിധിച്ചിരുന്നു.

Samayam Malayalam 24 Jul 2018, 3:09 pm
ഷിക്കാഗോ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് നേരേ യുഎസ് ജയിലില്‍ ആക്രമണം. സംഭവത്തില്‍ ഗുരുതരമായി പരിക്കറ്റ ഹെഡ്‌ലിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam mumbai terror


ജയിലിലെ മറ്റ് തടവുപുള്ളികളാണ് ഹെഡ്‌ലിയെ ആക്രമിച്ചത്. അക്രമികളെപ്പറ്റിയുള്ള വിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടാനാകില്ലെന്ന് ഷിക്കാഗോ ജയില്‍ അധികൃതര്‍ പിടിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഹെഡ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങള്‍.

പാക് വംശജനും അമേരിക്കന്‍ പൗരനുമായ ഹെഡ്‌ലി ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭീകരസംഘത്തിലുള്ളയാളായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസ് കോടതി 35 വര്‍ത്തെ തടവ് ശിക്ഷ ഹെഡ്‌ലിക്ക് വിധിച്ചിരുന്നു.

2008 നവംബര്‍ 26 നാണ് ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം നടന്നത്. 160 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്