ആപ്പ്ജില്ല

ഡോക്ടറുടെ മരണത്തിനു പിന്നാലെ വീട്ടിൽനിന്നും കണ്ടെടുത്തത് 2,000 ഭ്രൂണാവശിഷ്ടങ്ങൾ

ഡോക്ടർ വീട്ടിൽവെച്ച് ചികിത്സ നടത്തിയിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. പിന്നെ എങ്ങനെ ഇത്രയും ഭ്രൂണാവശിഷ്ടങ്ങൾ വീട്ടിലെത്തി എന്നാണ് അന്വേഷിക്കുന്നത്.

Samayam Malayalam 15 Sept 2019, 6:06 pm
Samayam Malayalam ulrich
ചിക്കാഗോ: രണ്ടാഴ്ച മുമ്പ് മരണപ്പെട്ട ഡോക്ടറുടെ വീട്ടിൽനിന്നും കണ്ടെടുത്തത് 2000 ഭ്രൂണാവശിഷ്ടങ്ങൾ. വിൽ കൗണ്ടിയിലെ ഉദ്യോഗസ്ഥരാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

സെപ്തംബർ മൂന്നിനാണ് ഡോക്ടർ അൾറിച്ച് ക്ലോഫർ മരണമടഞ്ഞത്. ഡോക്ടറുടെ വീട്ടിൽനിന്നും 2,246 ഭ്രൂണങ്ങളുടെ അവശിഷ്ടങ്ങളാണ് ശാസ്ത്രീയമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം കണ്ടെത്തിയത്.

ഗിർവനത്തിലെ 100 അടി ആഴമുള്ള കിണറ്റിൽനിന്നും നാല് സിംഹങ്ങളെ രക്ഷിച്ചു

"ഡോക്ടറുടെ കുടുംബം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ട്. ഈ വീട്ടിൽവെച്ച് ചികിത്സ നടത്തിയിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല." അന്വേഷണ സംഘം പ്രസ്താവനയിൽ പറഞ്ഞു.

ആടിനെ മോഷ്ടിച്ചു; 41 വർഷത്തിനു ശേഷം തോട്ടം തൊഴിലാളിയുടെ അറസ്റ്റ്

ചിക്കാഗോയിൽനിന്നും 72 കിലോമീറ്റർ അകലെയുള്ള വിൽ കൗണ്ടിയിലാണ് സംഭവം. സ്ഥലത്തുനിന്നും കണ്ടെടുത്ത ഭ്രൂണാവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇന്ത്യാനയിലെ മൂന്ന് ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാണ് ക്ലോഫർ ഗർഭച്ഛിദ്രം നടത്തിയിരുന്നത്. ഡോക്യുമെന്റേഷൻ നടപടികൾ ലംഘിച്ചതിനും ന്യായമായ പരിചരണം നൽകുന്നതിൽ പരാജയപ്പെട്ടതിനാലും 2016ൽ ക്ലോഫറുടെ ഇന്ത്യാനയിൽ ചികിത്സ നടത്തുന്നതിനുള്ള ക്ലോഫറുടെ ലൈസൻസ് 2016ൽ റദ്ദാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്