ആപ്പ്ജില്ല

California fire: കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 84 ആയി

കാട്ടുതീയില്‍ അകപ്പെട്ടുപോയ 560 ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്

Samayam Malayalam 24 Nov 2018, 8:12 am
കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 84 ആയി. ഈയടുത്ത് കാലിഫോര്‍ണിയ കണ്ട ഏറ്റവും തീപിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാട്ടുതീയില്‍ അകപ്പെട്ടുപോയ 560 ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇത്രയേറെ ആളുകളെ കാണാതായ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.
Samayam Malayalam california fire


ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയാണ് കാലിഫോര്‍ണിയയില്‍ കാട്ടുതീ വിഴുങ്ങിയത്. 6,453 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പാരഡൈസ് നഗരം തീപിടുത്തത്തില്‍ കത്തിയമര്‍ന്നു. വന്‍നാശനഷ്ടമാണ് കാട്ടുതീ പടര്‍ന്നു പിടിച്ചതിന്‍റെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഉണ്ടായിരിക്കുന്നത്. കാട്ടുതീയെ പ്രതിരോധിക്കുന്നതിനായി ട്രംപ് ഭരണകൂടത്തോട് സഹായം ആവശ്യപ്പെട്ടതായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്