ആപ്പ്ജില്ല

പാകിസ്ഥാന്‍ ഭീകരരാഷ്ട്രം: വൈറ്റ് ഹൗസ് വെബ്‍സൈറ്റ്

സൈറ്റിൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 82000 പേര്‍ പ്രതികരണം അറിയിച്ചു കഴിഞ്ഞു.

TNN 26 Sept 2016, 6:29 pm
വാഷിങ്ടൺ: പാകിസ്ഥാനെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രം എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജനങ്ങളുടെ പ്രതികരണം. സെപ്റ്റംബർ 21നകം ഒരു ലക്ഷത്തോളം ആൾക്കാരുടെ പ്രതികരണങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈറ്റിൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 82000 പേര്‍ പ്രതികരണം അറിയിച്ചു കഴിഞ്ഞു.
Samayam Malayalam declare pakistan a terrorist state online petition to white house gets massive response
പാകിസ്ഥാന്‍ ഭീകരരാഷ്ട്രം: വൈറ്റ് ഹൗസ് വെബ്‍സൈറ്റ്


അമേരിക്കയും ഇന്ത്യയും ഉൾപ്പടെയുള്ള രാജ്യങ്ങൾക്കു പാകിസ്ഥാനിലെ തീവ്രവാദം വലിയ ഭീഷണി ഉയർത്തുമെന്ന് പെറ്റീഷനിൽ അഭിപ്രായം രേഖപ്പെടുത്തിയവർ പറയുന്നു. പാകിസ്ഥാനെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത് അമേരിക്കയിലെ രണ്ടു നിയമജ്ഞരായ റ്റെഡ് പോയും ഡാന റോഹ്‌റാൻബാഷറുമാണ്.

ഒക്ടോബർ 21ആണ് വെബ്‌സൈറ്റിൽ പ്രതികരണം അറിയിക്കാനുള്ള അവസാന തീയതി. വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരണം അറിയിക്കുന്നവർക്കുള്ള മറുപടി ലഭ്യമാക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.

Online petition to White House gets massive response on declarinng Pakistan the state sponsoring terrorism.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്