ആപ്പ്ജില്ല

കോഴിയിറച്ചി, ചെമ്മീന്‍ എന്നിവയില്‍ കൊറോണ; പകരുമെന്ന ഭയം വേണ്ടെന്ന് ഡബ്ലുഎച്ച്ഒ

ശീതീകരിച്ച കോഴിയിറച്ചിയുടെ പുറമെ നിന്നുമെടുത്ത സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതിനു പിന്നാലെയാണ് കൊവിഡ് കണ്ടെത്തിയത്.

Samayam Malayalam 14 Aug 2020, 6:43 pm
ജനീവ: ചൈനയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയതില്‍ ഭയം വേണ്ടെന്ന് ലോകാരോഗ്യ സംഘടന. കോഴിയിറച്ചി, ചെമ്മീന്‍ തുടങ്ങിയവയില്‍ നിന്ന് രോഗബാധ കണ്ടെത്തിയതിനു പിന്നാലെ കൊവിഡ പകരുമോയെന്ന ആശങ്ക രാജ്യത്ത് ഉണ്ടായി. ഇതേതുടര്‍ന്ന്, ജനങ്ങളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് ഭരണകൂടം നിര്‍ദേശിച്ചിരുന്നു.
Samayam Malayalam കൊറോണവൈറസ്


Also Read: കേരളത്തിൽ ഇന്ന് 1569 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1304 രോഗമുക്തി

പാക്ക് ചെയ്തതോ വിതരണം ചെയ്തതോ ആയ ഭക്ഷണത്തെ ജനങ്ങള്‍ ഭയക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രോഗ്രാം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്നോ പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ നിന്നോ മനുഷ്യരിലേക്ക് കൊവിഡ് പകരുന്നതിന് യാതൊരു തെളിവുമില്ലെന്ന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് അഗ്രികള്‍ച്ചറല്‍ ഡിപാര്‍ട്‌മെന്റ് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read: സംസ്ഥാനത്ത് 1,354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; പുതിയതായി 18 ഹോട്സ്പോട്ടുകൾ കൂടി

ശീതീകരിച്ച കോഴിയിറച്ചിയുടെ പുറമെ നിന്നുമെടുത്ത സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതിനു പിന്നാലെയാണ് കൊവിഡ് കണ്ടെത്തിയത്. ബ്രസീലില്‍ നിന്നാണ് കോഴിയിറച്ചി കയറ്റി അയച്ചത്. പായ്ക്കറ്റിന് പുറത്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം, ബ്രസീലിലെ സാന്റാ കറ്റാറിനയുടെ തെക്കന്‍ സംസ്ഥാനത്തിലെ ഓറോറ അലിമെന്റോസ് പ്ലാന്റില്‍ നിന്നാണ് കോഴി കയറ്റി അയച്ചത്.

Also Read: കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍

ലോകമെമ്പാടും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഉപരിതലങ്ങളില്‍ വൈറസ് പകരുമെന്നും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രവേശിക്കുകയും ചെയ്യുമന്നും ആശങ്ക ഉയര്‍ത്തി. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസിലാന്റില്‍ വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ്.

Also Read: ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍; സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ സമയം 15 മിനിറ്റായി വെട്ടിക്കുറച്ചു

20 ഡിഗ്രി സെല്‍ഷ്യസിന് താവെ വരെ താപനിലയില്‍ വൈറസിന് അതിജീവിക്കാന്‍ സാധിക്കും. എന്നാല്‍, ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ വൈറസ് പടരാന്‍ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞന്മാരും അധികൃതരും പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്