ആപ്പ്ജില്ല

കൊവിഡ് രോഗികളെ കണ്ടെത്താൻ നായ്ക്കൾ; വൈറസിനെ ഇനി മണത്തു പിടിക്കും

കൊവിഡിനെ പരാജയപ്പെടുത്താനുള്ള മറ്റൊരു ചുവടുവെയ്പ്പാണിതെന്ന് വിമാനത്താവളം അധികൃതർ പറയുന്നു.

Samayam Malayalam 23 Sept 2020, 5:28 pm
ഹെൽസിങ്കി: കൊറോണ വൈറസ് ബാധിതരെ കണ്ടെത്താൻ നായ്ക്കളെ വിന്യസിപ്പിച്ച് ഫിൻലാന്റ്. ഹെൽസിങ്കിയിലെ വിമാനത്താവളത്തിലാണ് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ വിന്യസിപ്പിച്ചിരിക്കുന്നത്. വൈസ് നോസ് എന്ന ഏജൻസിയുടെ നേതൃത്വത്തിൽ പത്ത് നായ്ക്കളാണ് പരീക്ഷണാടിസ്ഥാനത്തിൽ രംഗത്തുള്ളത്.
Samayam Malayalam Helsinki Airport
ഹെൽസിങ്കി വിമാനത്താവളം | Helsinki Airport Facebook Page


Also Read: ഭൂമിക്കരികിലൂടെ ഛിന്നഗ്രഹം കടന്നു പോകുന്നു; വ്യാഴാഴ്ച വൈകിട്ടോടെ ഏറ്റവും അടുത്ത്

ഹെൽസിങ്കിയിലെ വെറ്ററിനറി സർവ്വകലാശാലയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കളെ പരിശോധനയ്ക്ക് ഇറക്കിയിരിക്കുന്നത്. കൊവിഡ്-19 ബാധിതരായ ആളുകളെ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്ക് ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനം. 'ലോകത്ത് ആദ്യമായി ഇത്തരമൊരു പരീക്ഷണം നടത്തുന്നത് തങ്ങളാണ്' ഫിന്നിഷ് എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ പറഞ്ഞു. "കൊവിഡിനെ പരാജയപ്പെടുത്താനുള്ള മറ്റൊരു ചുവടുവെപ്പാണിത്." അദ്ദേഹം വ്യക്തമാക്കി.

നായ്ക്കൾ നടത്തുന്ന പരിശോധനയ്ക്ക് ശേഷം ഇവയുടെ കണ്ടെത്തൽ ഉറപ്പുവരുത്താനായി പരമ്പരാഗത പരിശോധനകൂടിയുണ്ട്. യാത്രക്കാർ ശരീരത്തിൽ നിന്നും തുടച്ചെടുക്കുന്ന ശ്രവം നായ്ക്കൾ പ്രത്യേക ബൂത്തിൽവെച്ചാണ് പരീക്ഷിക്കുക. പരിശോധനയിൽ പോസിറ്റീവാകുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ വൈദ്യസംഘത്തിനടുത്തേക്ക് അയക്കും.

Also Read: ഓസ്ട്രേലിയയിൽ മണൽ തിട്ടയിൽ കുടുങ്ങിയ 380 തിമിംഗലങ്ങൾ ചത്തു

ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ പ്രകാരം, ഫിൻലാന്റിൽ ഇതുവരെ 9,195 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 341 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്