ആപ്പ്ജില്ല

അമേരിക്ക ഇനി ലോകാരോഗ്യ സംഘടനയിൽ ഇല്ല; ബന്ധം അവസാനിപ്പിച്ച് ട്രംപ്‌

അതേസമയം, കടുത്ത വിമർശനമാണ് അമേരിക്കയിൽ നിന്നും ഉയരുന്നത്. 30 ലക്ഷം കൊവിഡ് രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ട്രംപിന്റെ ഈ തീരുമാനം അമേരിക്കയെ കൂടുതൽ രോഗങ്ങളിലേക്ക് നയിക്കുമെന്നും അതിലൂടെ ഒറ്റപ്പെടുമെന്നും വിമർശനം ഉയരുന്നുണ്ട്.

Samayam Malayalam 8 Jul 2020, 1:09 am
വാഷിങ്ങ്ടൺ ഡിസി: കൊറോണ വൈറസ് മഹാമാരിക്കിടയിൽ ലോകാരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി ബന്ധം അവസാനിപ്പിച്ച് അമേരിക്ക. ചൊവ്വാഴ്ച സെനറ്റ് ഫോറിൻ കമ്മിറ്റി റാങ്കിങ് അംഗം സെൻ റോബർട്ട് മെനൻഡസ് ആണ് വിവരം ട്വീറ്റ് ചെയ്തത്. ട്രംപിനെ വിമർശിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.
Samayam Malayalam ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്


Also Read: 'കൊറോണ വൈറസ് വായുവിലൂടെ പകരാം!'; ആദ്യമായി ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം

ഈ ഒരു മഹാമാരിക്കിടെ ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻ വാങ്ങുകയാണ് എന്ന നോട്ടിഫിക്കേഷൻ യുഎസ് കോൺഗ്രസിലെത്തി. ട്രംപിന്റെ ഈ നടപടി കുഴപ്പമേറിയതും പരസ്പര ബന്ധമില്ലാത്തതുമാണെന്നും നീതിയല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് അമേരിക്കക്കാരുടെ ജീവനേയും താത്പര്യങ്ങളേയും സംരക്ഷിക്കില്ലെന്നും. ഇത് അമേരിക്കയെ കൂടുതൽ രോഗങ്ങളിലേക്ക് നയിക്കുമെന്നും അതിലൂടെ ഒറ്റപ്പെടുമെന്നും മെനൻഡസ് കുറിച്ചു.

ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ വെറും മൂന്ന് വരികൾ മാത്രം കുറിച്ചിട്ടുള്ള കത്തിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം സംഘടനയിൽ നിന്നും വിട്ടു നിൽക്കുന്നു എന്നാണ് കത്തിൽ കുറിക്കുന്നത്. എന്നാൽ, ഇത് അവസാനവാക്കായി തീർച്ഛപ്പെടുത്തിയിട്ടില്ല.

Also Read: വിനോദസഞ്ചാരികളുമായി ആദ്യവിമാനം ദുബായിൽ; സഞ്ചാരികൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

നേരത്തെയും ഇത്തരത്തിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഏപ്രിലിൽ, സംഘടനയ്ക്ക് നൽകി വന്നിരുന്ന ധനസഹായം നിർത്തുന്നതായി പ്രസിഡൻറ് പ്രഖ്യാപിച്ചിരുന്നു. 3000 കോടി രൂപയുടെ ധനസഹായമാണ് അമേരിക്ക നൽകിയിരുന്നത്. മൊത്തം സംഘടനയ്ക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ 15 ശതമാനം അമേരിക്കയായിരുന്നു നൽകിയിരുന്നത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നു എന്നും ചൈനയ്ക്ക് വേണ്ടി ഇത് മറച്ചുവച്ചുവെന്നും കുറ്റപ്പെടുത്തി ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്