ആപ്പ്ജില്ല

തെറി വിളിച്ചില്ലേ, പിന്നെ എങ്ങിനെ ഓസ്കര്‍ കുളമാകാതിരിക്കും: ട്രംപ്

ഓസ്കര്‍ വേദിയിലെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

TNN 28 Feb 2017, 4:09 pm
ലോസ് ആഞ്ജലീസ്: ഓസ്കര്‍ വേദിയിലെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വിമര്‍ശിക്കാനുള്ള അമിതമായ താത്പര്യമാണ് ഓസ്കര്‍ ചടങ്ങ് കുളമാകാന്‍ കാരണമെന്നാണ് ട്രംപിന്റെ വാദം.
Samayam Malayalam donald trump blames oscars fail on shows political tone
തെറി വിളിച്ചില്ലേ, പിന്നെ എങ്ങിനെ ഓസ്കര്‍ കുളമാകാതിരിക്കും: ട്രംപ്


സിനിമയിലായിരുന്നില്ല, തന്നെ ചീത്ത വിളിക്കാനായിരുന്നു സംഘാടകരുടെ ശ്രദ്ധയെന്ന് ബ്രെയ്റ്റ്ബാര്‍ട്ട് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കുറ്റപ്പെടുത്തി.രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് സങ്കടകരമായ കാര്യമാണ്.

ഓസ്കര്‍ ചടങ്ങിന്റെ ശോഭ കെടുത്തുന്നതായി അത്. ഞാന്‍ ഇതിന് മുന്‍പും ഓസ്കര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇക്കുറി എന്തിന്റെയോ കുറവുണ്ടായിരുന്നു. അതൊരു ഗ്ലാമര്‍ സായാഹ്നമായിരുന്നില്ല. സങ്കടകരമായാണ് ചടങ്ങ് അവസാനിച്ചതും- ട്രംപ് പറഞ്ഞു.



English Summary: President Donald Trump said Monday the chaos that erupted at the end of the Oscars was due to Hollywood obsessing about him rather than concentrating on running a smooth show

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്