വാഷിങ്ടൺ: നേപ്പാളും ഭൂട്ടാനും ഇന്ത്യയിലാണെന്ന് പൊതു വിജ്ഞാനം ഉള്ളവർ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ വിശ്വസിച്ചിരുന്ന ഒരാളുണ്ട്. മറ്റാരുമല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ടൈം മാഗസിനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഭൂപടത്തിലേക്ക് ചൂണ്ടി നേപ്പാൾ ഇന്ത്യയിലാണെന്ന് തനിക്ക് അറിയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നേപ്പാൾ സ്വതന്ത്ര രാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ തിരുത്തിയപ്പോൾ ഭൂട്ടാൻ ഇന്ത്യലാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് നേപ്പാളിനെ 'നിപ്പിൾ' ഭൂട്ടാനെ 'ബട്ടൺ' എന്നും വിളിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് നേപ്പാളിനെ 'നിപ്പിൾ' ഭൂട്ടാനെ 'ബട്ടൺ' എന്നും വിളിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തിരുന്നു.