ആപ്പ്ജില്ല

സ്കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കണം: ട്രംപ്

രക്ഷിതാക്കളും അധ്യാപകരും ട്രംപിന്‍റെ നിര്‍ദ്ദേശത്തെ പിന്തുണച്ചില്ല.

TNN 22 Feb 2018, 11:01 am
വാഷിങ്ടണ്‍: സ്‌കൂളുകളില്‍ വെടിവെപ്പുണ്ടാകുന്നത് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപ് ഇതിന് പരിഹാരം നിര്‍ദ്ദേശിച്ചത്.
Samayam Malayalam donald trumps solution for gun violence in schools arm teachers
സ്കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കണം: ട്രംപ്


പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായം. ഫ്‌ളോറിഡ വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും വെടിവെപ്പില്‍ മരിച്ചവരുടെ മാതാപിതാക്കളും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തിയ സന്ദര്‍ഭത്തിലാണ് ട്രംപിന്‍റെ പ്രസ്താവന.

എന്നാല്‍ മാതാപിതാക്കളും അധ്യാപകരും ട്രംപിന്‍റെ നിര്‍ദ്ദേശത്തെ പിന്തുണച്ചില്ല. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍ക്കാനാവില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കി. ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്