ആപ്പ്ജില്ല

കശ്മീര്‍ സന്ദര്‍ശനത്തിന് യുഎസ് സഞ്ചാരികള്‍ക്ക് നിയന്ത്രണം

പാകിസ്താനിലേക്കുളള വിനോദ സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

TNN 11 Jan 2018, 3:41 pm
വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു വരുന്ന സ്വന്തം പൗരന്മാരായ വിനോദ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി യുഎസ്. അതീവ ജാഗ്രതാ നിർദേശം നൽകുന്ന ലെവൽ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യുഎസ് നൽകിയിരിക്കുന്നത്.
Samayam Malayalam dont travel to jammu and kashmir us tells citizens in latest travel advisory
കശ്മീര്‍ സന്ദര്‍ശനത്തിന് യുഎസ് സഞ്ചാരികള്‍ക്ക് നിയന്ത്രണം


പാകിസ്താനിലേക്കുളള വിനോദ സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മെക്സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍,സൊമാലിയ എന്നീ സ്ഥലങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും കിഴക്കന്‍ കശ്മീരിലെ ലഡാക്ക്, ലേ എന്നിവിടങ്ങളിലേക്ക് യാത്ര അനുവദിച്ചിട്ടുമുണ്ട്. പാക് അധിനിവേശ കശ്മീരിലേക്കു പോകുന്നതിനും സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. ലോക രാജ്യങ്ങളിലെ സുരക്ഷയെ കുറിച്ച് പൗരന്മാര്‍ക്ക് വ്യക്തമായ ചിത്രം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്