ആപ്പ്ജില്ല

വെനസ്വേലന്‍ പ്രസിഡൻറിന് നേരെ വധശ്രമം

വെനസ്വേലന്‍ പ്രസിഡൻറ് നിക്കോളാസ് മഡൂറോയ്ക്ക്‌ നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്

Samayam Malayalam 5 Aug 2018, 9:43 am
കാരക്കസ്: വെനസ്വേലന്‍ പ്രസിഡൻറ് നിക്കോളാസ് മഡൂറോയ്ക്ക്‌ നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. പരിക്കുകൾ ഒന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വധശ്രമം ഉണ്ടായത്. ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു.
Samayam Malayalam drone attack against venezuela president maduro
വെനസ്വേലന്‍ പ്രസിഡൻറിന് നേരെ വധശ്രമം


തന്നെ കൊല്ലാനായിരുന്നു ശ്രമമെന്ന് ഡ്രോൺ ആക്രമണത്തിന് ശേഷം മഡൂറോ പ്രതികരിച്ചു. വെനസ്വേല കടുത്ത സാമ്പത്തികമാന്ദ്യം നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട്.

അതേസമയം മഡൂറോക്കെതിരെ വധശ്രമം ഉണ്ടായെന്ന വാർത്തകൾ തെറ്റാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ പ്രസിഡൻറ് സംസാരിക്കുമ്പോൾ സ്ഫോടനം നടന്നതിൻെറ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്