ആപ്പ്ജില്ല

സൗദി അരാംകോയ്ക്ക് നേരെ ഡ്രോൺ ആക്രമണം

ആക്രമണത്തെ കുറിച്ച് സൗദി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളൊന്നും ഇതു വരെ റിപ്പോർട് ചെയ്തിട്ടില്ല. അരാംകോ ഇത് വരെ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Samayam Malayalam 14 Sept 2019, 1:46 pm
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സൗദി സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റുകൾക്ക് നേരെ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Samayam Malayalam saudi aramco



അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ പ്രദേശത്ത് തീ പടർന്നു പിടിച്ചു. വ്യാവസായിക മേഖലയിലെ അഗ്നിശമന സേന തീയണക്കാൻ ശ്രമിക്കുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

യെമൻ ഹൂതി വിമതർ നേരത്തെ സൗദിയെ ആക്രമിച്ചിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ആരെങ്കിലും മരിച്ചതായോ ആർകെങ്കിലും പരിക്കേറ്റതായോ സൂചന ലഭിച്ചിട്ടില്ല. തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ട്. ആരാംകോയും സർക്കാരും ഇത് വരെ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ഇറാൻ - യുഎസ് സംഘർഷം നിലനിൽക്കുന്നതിനാൽ സൗദിക്ക് നേരെയുള്ള ആക്രമണം ഗൾഫ് മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്