ആപ്പ്ജില്ല

പൂച്ചകളിലെ കൊറോണ വൈറസ് അകറ്റിയ മരുന്ന് കൊവിഡ്-19 നെ തുരത്തുമോ? പഠനം

2003ൽ സാർസ് വൈറസിനെതിരെയാണ് ഈ മരുന്ന് ആദ്യമായി പരീക്ഷിച്ചത്.

Samayam Malayalam 21 Sept 2020, 6:41 pm
ഒട്ടാവ: പൂച്ചകളിൽ കൊറോണ വൈറസിനെ തുരത്താൻ ഉപയോഗിച്ച മരുന്ന് SARS-CoV-2 നെതിരെ പ്രയോഗിക്കാൻ കഴിഞ്ഞേക്കും. നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണത്തിന് വഴിയൊരുക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
Samayam Malayalam Covid-19
പ്രതീകാത്മക ചിത്രം


Also Read: ഹിജാബിൽ നിന്നും സ്വാതന്ത്ര്യം; മലേഷ്യൻ സാമൂഹിക പ്രവർത്തകയുടെ പോരാട്ടം

'ഈ മരുന്ന് മനുഷ്യരിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. അതിനാൽ കൊവിഡ്-19 രോഗികൾക്ക് ഈ മരുന്ന് നൽകാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു.' കാനഡയിലെ ആൽബെർട്ട സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോവാൻ ലെമ്യൂക്സ് പറഞ്ഞു.

മരുന്ന് മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുന്നതിനു മുമ്പ് ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ടതുണ്ടെന്ന് വിദഗ്ദർ പറയുന്നു. ജിസി376 ന് പൂച്ചകളിലെ കൊറോണ വൈറസ് ബാധ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ട്. 2003ൽ സാർസ് വൈറസ് വ്യാപകമായതിനെത്തുടർന്നാണ് മരുന്ന് ആദ്യമായി പരീക്ഷിച്ചത്. വെറ്ററിനറി ഡോക്ടർമാരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

Also Read: കൊവിഡ്-19 വിട്ടുമാറുമോ; എത്രനാൾ ഒപ്പമുണ്ടാകും? ഗവേഷകർ പറയുന്നത് ഇങ്ങനെ

മരുന്നിന്റെ ടെസ്റ്റ്യൂബ് പരീക്ഷണം ലെമ്യൂക്സിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വൈറസിനെ പ്രതിരോധിക്കുന്നതിനായി കൂടുതൽ പരീക്ഷണം നടത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്