ആപ്പ്ജില്ല

രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്‌ത്രീ മരിച്ചു; ലോകത്തെ ആദ്യ സംഭവം, കൂടുതൽ അപകടകരമെന്ന് വിദഗ്‌ധർ

ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ തുടരുന്നതിനിടെയാണ് രണ്ടാമതും കൊവിഡ്-19 ബാധിച്ച് സ്‌ത്രീ മരിച്ചത്. നെതർലൻഡ് സ്വദേശിയായ 89 വയസുകാരിക്കാണ് ജീവൻ നഷ്‌ടമായത്

Samayam Malayalam 14 Oct 2020, 10:52 pm
ആംസ്‌റ്റർഡം: രണ്ടാമതും കൊവിഡ്-19 ബാധിച്ച് സ്‌ത്രീ മരിച്ചു. നെതർലൻഡ് സ്വദേശിയായ 89 വയസുകാരിക്കാണ് ജീവൻ നഷ്‌ടമായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ ആദ്യ സംഭവമാണിതെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: സ്‌പുട്‌നിക്കിന് പിന്നാലെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി നൽകി റഷ്യ

ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ തുടരുന്നതിനിടെയാണ് സ്‌ത്രീ ചൊവ്വാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. നെതർലാൻഡ്‌സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് ഇവരുടെ മരണം സ്ഥിരീകരിച്ചു. ആദ്യപ്രാവശ്യം ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. രോഗമുക്തി നേടിയതിന് പിന്നാലെ കീമോതെറാപ്പിക്ക് വിധേയമാകുകയും ചെയ്‌തു. ഇതിനിടെയാണ് ഇവരിൽ വീണ്ടും കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

ചുമയും ശ്വാസതടസവും രൂക്ഷമായതോടെ നടത്തിയ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാഴ്‌ചയോളം ചികിത്സകൾ തുടർന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ലോകത്താകമാനം രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 22 കേസുകള്‍ പൂര്‍ണമായും ഭേദമായിട്ടുണ്ട്. അമേരിക്കയിലെ നെവാഡയിൽ 25 വയസുകാരന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിന്നു. രണ്ടാമതുണ്ടാകുന്ന കൊവിഡ് ബാധ കൂടുതൽ മോശമാകുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: കൊവിഡ് മുക്തി നേടിയാലും മരണം? തലച്ചോറിനെയും ഹൃദയത്തെയും ഈ അവസ്ഥ ബാധിക്കും

അതിനിടെ കൊവിഡിനെതിരായ രണ്ടാം വാക്‌സിന് റഷ്യ അനുമതി നൽകി. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനാണ് അനുമതി നൽകിയത്. വാക്‌സിൻ ഉത്‌പാദനത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായി പുടിൻ വ്യക്തമാക്കി. രണ്ട് കൊവിഡ് വാക്‌സിനുകളുടെയും നിർമ്മാണം വേഗത്തിലാക്കണം. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വാക്‌സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാക്‌സിൻ മനുഷ്യരിൽ റഷ്യ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ആദ്യഘട്ട പരീക്ഷണം പൂർത്തിയായത്. കഴിഞ്ഞ ഓഗസ്‌റ്റിൽ റഷ്യ ആദ്യ വാക്‌സിന് അനുമതി നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്