ആപ്പ്ജില്ല

‘ഒന്നു പോടോ’ ഒബാമക്കെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ്

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അധിക്ഷേപിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ

TNN 5 Oct 2016, 9:15 pm
മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അധിക്ഷേപിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സ് വീണ്ടും രംഗത്ത്. ഫിലിപ്പീന്‍സിന് ചില ആയുധങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റിനോട് നരകത്തിലേക്ക് പൊയ്‌ക്കോളൂ എന്നാണ് ഇത്തവണ ഡ്യൂട്ടേര്‍സ് പ്രസ്താവിച്ചത്.
Samayam Malayalam dutrete against obama
‘ഒന്നു പോടോ’ ഒബാമക്കെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ്


അമേരിക്ക തന്നില്ലെങ്കില്‍ തങ്ങള്‍ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.തങ്ങള്‍ക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കാത്തത് കാര്യമാക്കുന്നില്ലെന്നും റഷ്യയും ചൈനയും ആയുധങ്ങള്‍ നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡ്യൂട്ടേര്‍സ് വ്യക്തമാക്കി.

‘നിങ്ങള്‍ ഞങ്ങള്‍ക്ക് ആയുധം നല്‍കില്ലെങ്കില്‍ ഞാന്‍ റഷ്യയിലേക്ക് പോകും. റഷ്യയിലേക്ക് ഞാന്‍ ചിലരെ അയച്ചിരുന്നു. നിങ്ങള്‍ ഒന്നുകൊണ്ടും ഭയക്കേണ്ടെന്നാണ് റഷ്യ പറഞ്ഞത്. നിങ്ങള്‍ക്കുവേണ്ടതെല്ലാം ഞങ്ങളുടെ പക്കലുണ്ട് എല്ലാം ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.’ അദ്ദേഹം പറയുന്നു. ‘ചൈന പറഞ്ഞത് ഒന്നുവന്ന് ഒപ്പിട്ടശേഷം എല്ലാം കൊണ്ടുപോയിക്കോളൂ’ എന്നാണ്.’ ഡ്യുട്ടേര്‍ട് വ്യക്തമാക്കി.



English Summary: Philippines' President says he'll 'break up' with US, tells Obama 'go to hell

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്