ആപ്പ്ജില്ല

റോമിലും സെൻട്രൽ ഇറ്റലിയിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി

റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു

TNN 24 Aug 2016, 9:37 am
റോം: സെൻട്രൽ ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇറ്റാലിയൻ നഗരമായ പെറൂജിയയിലാണ് പ്രാദേശിക സമയം പുലർച്ചെ 3.36ന് ആദ്യം ഭൂചലനമുണ്ടായത്. തുടർചലനങ്ങൾ റോമിലും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Samayam Malayalam earth quakes in central italy and rome
റോമിലും സെൻട്രൽ ഇറ്റലിയിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി



BREAKING: Preliminary 6.2 magnitude #earthquake hits Italy. More: https://t.co/FoEPKyLqrs pic.twitter.com/PAvHpgnpI8 — The Weather Channel (@weatherchannel) August 24, 2016
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജീവഹാനി സംഭവിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ വിവരം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്