ആപ്പ്ജില്ല

വടക്കന്‍ ടാന്‍സാനിയയില്‍ ഭൂചലനം; 11 പേര്‍ മരിച്ചു

റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

TNN 11 Sept 2016, 4:06 pm
ബുകോബ: വടക്കന്‍ ടാന്‍സാനിയയിയെ ബുകോബയിലുണ്ടായ ഭൂചലനത്തില്‍ 11 പേര്‍ മരിച്ചു. 192 പേര്‍‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 70,000ത്തോളം പേര്‍ ഭവനരഹിതരായി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ട് കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Samayam Malayalam earthquake in north tanzania
വടക്കന്‍ ടാന്‍സാനിയയില്‍ ഭൂചലനം; 11 പേര്‍ മരിച്ചു


10 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കിഴക്കന്‍ ബുകോബയില്‍2 2007 ജൂലൈയില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഉഗാണ്ടയ്ക്കും റുവാണ്ടയ്ക്കും സമീപമാണ് ബുകോബ പ്രദേശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്