ആപ്പ്ജില്ല

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപണം വിജയകരം

ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാമെന്നതാണ് ഫാല്‍ക്കണ്‍ ഹെവിയുടെ ഒരു പ്രത്യേകത.

TNN 7 Feb 2018, 12:21 pm
ഫ്ളോറിഡ: ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
Samayam Malayalam elon musks falcon heavy rocket launches successfully
ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപണം വിജയകരം


ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു.
63,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്. 2002 ൽ ആണ് എലോണ്‍ മസ്‌ക് സ്‌പേസ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കമാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.

സ്‌പേസ് എക്‌സിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ദൗത്യമാണ് ഫാൽ‌ക്കൺ ഹെവി പൂർത്തിയാക്കിയത്. ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാമെന്നതാണ് ഫാല്‍ക്കണ്‍ ഹെവിയുടെ ഒരു പ്രത്യേകത. വലുതും കൂടുതല്‍ കഴിവുള്ളതുമായ റോബോട്ടുകള്‍ ചൊവ്വ, വ്യാഴം, ശനി, പോലുള്ള ഗ്രഹങ്ങളിലെത്തിക്കാനും റോക്കറ്റുകൊണ്ട് സാധിക്കും.

ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്