ആപ്പ്ജില്ല

വൈറ്റ് ഹൗസില്‍ അസാധാരണ യോഗം; ആശങ്കയില്‍ ലോകം

യുഎസ് സെനറ്റര്‍മാരുടെ അടിയന്തിര യോഗം ഇന്നു വൈറ്റ് ഹൗസില്‍ നടക്കും. രഹസ്യയോഗം

TNN 26 Apr 2017, 11:36 pm
വാഷിങ്ടണ്‍: യുഎസ് സെനറ്റര്‍മാരുടെ അടിയന്തിര യോഗം ഇന്നു വൈറ്റ് ഹൗസില്‍ നടക്കും. രഹസ്യയോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രസിഡന്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം യോഗം എല്ലാ സെനറ്റര്‍മാരേയും പങ്കെടുപ്പിച്ച് വൈറ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
Samayam Malayalam emergency white house meeting over north korea
വൈറ്റ് ഹൗസില്‍ അസാധാരണ യോഗം; ആശങ്കയില്‍ ലോകം


പതിവിനു വിപരീതമായി എല്ലാ സെനറ്റര്‍മാരേയും അസാധാരണമായ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പങ്കെടുക്കുന്നുണ്ട്.യുദ്ധസമാനമായ അന്തരീക്ഷമാണ് കൊറിയന്‍ തീരത്തെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


Trump Calls emergency senate meeting At White House

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്