ആപ്പ്ജില്ല

കേരളത്തിന് സഹായഹസ്തവുമായി യൂറോപ്യന്‍ യൂണിയന്‍

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായഹസ്തം നീട്ടി യൂറോപ്യന്‍ യൂണിയന്‍. പ്രളയക്കെടുതികളനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം

Samayam Malayalam 24 Aug 2018, 11:32 am
ന്യൂഡല്‍ഹി: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായഹസ്തം നീട്ടി യൂറോപ്യന്‍ യൂണിയന്‍. പ്രളയക്കെടുതികളനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം. ഇതിന്‍റെ ആദ്യഘട്ടമെന്നോണം 190,000 യൂറോ(1.53 കോടി രൂപ) കേരളത്തിന് ധനസഹായമായി കൈമാറുമെന്നും യൂണിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി മുഖാന്തിരമാണ് തുക കൈമാറുക.
Samayam Malayalam Kerala floods
European Union donates one and half crores to Kerala for flood relief


സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ഇന്ത്യന്‍ റെഡ്ക്രോസിന് തുക കൈമാറുന്നത്. ഈ തുക പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന 25,000 പേര്‍ക്ക് ഉപകാരപ്രദമാകുമെന്ന പ്രതീക്ഷിക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്