ആപ്പ്ജില്ല

തായ്‍‍ലൻഡ് ഗുഹയിൽപ്പെട്ട അഞ്ചാമത്തെ കുട്ടിയെയും രക്ഷിച്ചു

ഇനി ഗുഹയിലുള്ള എട്ടുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Samayam Malayalam 9 Jul 2018, 5:01 pm
ബാങ്കോക്ക്: വടക്കൻ തായ്‍‍ലൻഡിലെ ഗുഹയിൽ കുടുങ്ങിയ അഞ്ചാമത്തെ കുട്ടിയെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്നലെ ഗുഹയിൽ നിന്ന് നാലുകുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇന്നു രക്ഷപെടുത്തിയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Samayam Malayalam thai amb


അതേസമയം തിങ്കളാഴ്ച വൈകിട്ട് വേറെയും രണ്ട് ഹെലികോപ്റ്ററുകള്‍ ആശുപത്രിയിലേയ്ക്ക് പോയതായും ഇത് കൂടുതൽ കുട്ടികളെ രക്ഷപെടുത്തിയതിന്‍റെ സൂചനയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഗുഹയിൽ സ്ഥാപിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകള്‍ മാറ്റി സ്ഥാപിക്കുകയും ഗുഹയിൽ നിന്ന് പുറത്തേയ്ക്ക് കെട്ടിയിരിക്കുന്ന ഗൈഡ് റോപ്പ് മുറുക്കുകയും ചെയ്തിരുന്നു.

ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയിൽ ബാക്കിയുള്ളത്. രക്ഷാപ്രവര്‍ത്തകസംഘത്തിൽപ്പെട്ട ഒരു ഡോക്ടര്‍ ഗുഹയിൽ മുഴുവൻ സമയവും തങ്ങുന്നുണ്ട്.

രാത്രിയിൽ കനത്ത മഴയുണ്ടായിരുന്നെങ്കിലും ഗുഹയിലെ ജലനിരപ്പിൽ വലിയ വര്‍ധനയുണ്ടായിട്ടില്ല. ബാക്കിയുള്ള എല്ലാവരെയു ഇന്നു തന്നെ പുറത്തെത്തിക്കാനാണ് ശ്രമം. ഇതിനായി 20 മണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇന്നലെ രക്ഷപെടുത്തിയ നാലുകുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്