ആപ്പ്ജില്ല

സൗദിയില്‍ ലൈസന്‍സ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി മലയാളി

സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന വിശേഷണം മലയാളി വനിതയ്ക്ക് സ്വന്തം.

Samayam Malayalam 29 Jun 2018, 10:19 am
ദമാം: സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന വിശേഷണം മലയാളി വനിതയ്ക്ക് സ്വന്തം. ജുബൈലില്‍ കിങ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയിലെ നഴ്‌സായ സാറാമ്മ തോമസാണ് ലൈസൻസ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ വനിത. പത്തനംതിട്ട സ്വദേശിയാണ് സാറാമ്മ തോമസ്.
Samayam Malayalam ert34ert3w4r32


നേരത്തെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്ന സാറാമ്മയ്ക്ക് സൗദിയില്‍ ഡ്രൈവിങ് ടെസ്റ്റിന് ശേഷമാണ് ലൈസന്‍സ് ലഭിച്ചത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്‍റെ ഭാര്യയാണ് സാറാമ്മ. ജുബൈല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി എയ്തന്‍ തോമസ് മാത്യു മകനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്