ആപ്പ്ജില്ല

യുഎഇ ഇസ്രയേൽ സമാധാനക്കരാർ: ഇസ്രയേലിനെ അംഗീകരിക്കാൻ ബഹ്റൈനും

യുഎഇയുമായുള്ള സൗഹൃദബന്ധത്തിനു പിന്നാലെ ഇസ്രയേലിനെ അംഗീകരിച്ച് രംഗത്തു വരുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ

Samayam Malayalam 11 Sept 2020, 11:23 pm
മനാമ: യുഎഇ - ഇസ്രയേൽ നയതന്ത്ര കരാര്‍ ഒപ്പിടാനിരിക്കേ ഇസ്രയേലിനെ അംഗീകരിച്ച് ബഹ്റൈൻ. ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്റൈൻ. മധ്യപൂര്‍വേഷ്യയിലെ അറബ് രാജ്യങ്ങളോട് ഇസ്രയേലിനെ അടുപ്പിക്കാനുള്ള യുഎസിൻ്റെ നയതന്ത്ര നീക്കത്തിൻ്റെ ഏറ്റവും പുതിയ അധ്യായമാണ് ബെഹ്റിൻ നടപടി.
Samayam Malayalam donald trump
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്


ബെഹ്റിൻ സര്‍ക്കാരിൻ്റെ തീരുമാനം യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. "ഇന്ന് നടന്ന മറ്റൊരു ചരിത്രനീക്കം" എന്നായിരുന്നു ട്രംപിൻ്റെ ട്വീറ്റ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും ട്രംപും ചേര്‍ന്ന നടത്തിയ ഫോൺ കോളിനു ശേഷം മൂന്ന് നേതാക്കളും ചേര്‍ന്ന ആറ് ഖണ്ഡികയോളം വരുന്ന പ്രസ്താവന പുറത്തിറക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

Also Read: സ്വര്‍ണക്കടത്തിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തു; സ്ഥിരീകരിച്ച് എൻഫോഴ്സ്മെൻ്റ്

ഇസ്രയേൽ - യുഎഇ നയതന്ത്ര ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കരാര്‍ പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപാണ് ബഹ്റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ച വിവരം പുറത്തു വരുന്നത്. ഒരാഴ്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യമന്ത്രി പങ്കെടുക്കുമെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്.

Also Read: 'തലയിൽ മുണ്ടിട്ടു പോയ' ജലീൽ; 'സത്യമേ ജയിക്കൂ' എന്ന് മന്ത്രി: അറിയേണ്ട 4 കാര്യങ്ങൾ

യുഎസ് മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഎഇയും ഇസ്രയേലും തമ്മിൽ സൗഹൃദത്തിന് വഴിയൊരുങ്ങിയത്. ഇതിൻ്റെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ ടെലഫോൺ ബന്ധവും വിമാന സര്‍വീസും ആരംഭിച്ചിരുന്നു. നയതന്ത്രമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രനീക്കത്തിന് പിന്നീലെ ഇസ്രയേലിനെ അംഗീകരിച്ച് സൗദി അറേബ്യയടക്കം രംഗത്തു വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്